CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 32 Seconds Ago
Breaking Now

പോലീസുകാരില്‍ നല്ലവരുമുണ്ട്; സ്വന്തം കൈകൊണ്ട് വൃദ്ധന് ഭക്ഷണം വാരിക്കൊടുത്ത ഈ മനസ്സിന് നന്ദി പറയണം; അതിന് കാരണം ഇതാണ്

അത്ഭുത ദൃശ്യങ്ങള്‍ ഒരു വഴിയാത്രക്കാരന്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

കേരളത്തില്‍ പോലീസുകാര്‍ക്ക് അത്ര നല്ല കാലമല്ല. തൊടുന്നതെല്ലാം പിഴയ്ക്കുന്ന അവസ്ഥ. നിരവധി ചെറുപ്പക്കാര്‍ കൊല്ലപ്പെടുന്നു, പലര്‍ക്കും അനാവശ്യമായി മര്‍ദ്ദനമേല്‍ക്കുന്നു. പക്ഷെ മുംബൈ ബൈക്കുളയില്‍ നിന്നുമുള്ള ഈ പോലീസുകാരന്റെ കഥ മറ്റൊന്നാണ്.

നടുറോഡില്‍ ഒരു വൃദ്ധന് ഭക്ഷണം കൊടുക്കുന്ന പോലീസുകാരന്റെ ദൃശ്യങ്ങള്‍ അടുത്തിടെ വൈറലായി. ഈ വീഡിയോ ഒരു കുടുംബത്തിനാണ് ആശ്വാസമായത്. ബൈക്കുളയില്‍ വെച്ച് കാണാതായ 90കാരന്‍ ഭികാജി പന്‍സാരയെ കുടുംബത്തിന് തിരികെ ലഭിക്കുകയായിരുന്നു ഈ സല്‍ക്കര്‍മ്മത്തിലൂടെ.

റോഡരികില്‍ ഇരിക്കുന്ന പന്‍സാരെയ്ക്ക് പോലീസുകാരന്‍ ഭക്ഷണം നല്‍കുന്ന വീഡിയോയാണ് വൈറലായത്. കുടുംബാംഗങ്ങള്‍ ഇദ്ദേഹത്തെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ ബൈക്കുള പോലീസ് സ്‌റ്റേഷനില്‍ പരാതിയുമെത്തി.

സോളാപൂര്‍ സിറ്റി പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ നസ്‌റുദ്ദീന്‍ ഷെയ്ഖാണ് പന്‍സാരെയെ റോഡരികില്‍ കണ്ടത്. ഇദ്ദേഹത്തോട് സംസാരിക്കാന്‍ ശ്രമിച്ചതോടൊപ്പം സ്വന്തം കൈകൊണ്ട് ഭക്ഷണം വാരിക്കൊടുക്കുകയും ചെയ്തു. ഈ അത്ഭുത ദൃശ്യങ്ങള്‍ ഒരു വഴിയാത്രക്കാരന്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

ഈ വീഡിയോ പ്രചരിച്ചതോടെ മുംബൈ ശിവാജി പാര്‍ക്ക് പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ അശോക് ഭുജ്പാലിനും ഇത് ലഭിച്ചു. ഇദ്ദേഹത്തിന്റെ അയല്‍ക്കാരനായിരുന്നു പന്‍സാരെ. ഇത് തിരിച്ചറിഞ്ഞ ഭുജ്പാല്‍ വീഡിയോ കുടുംബാംഗങ്ങള്‍ക്ക് അയച്ചുനല്‍കി. ഇവിടെയെത്തിയ കുടുംബം പിതാവിനെ ലഭിച്ചതിന് ദൈവത്തോടും പോലീസിനോടുമാണ് നന്ദി പറയുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.