CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 3 Minutes 45 Seconds Ago
Breaking Now

പെണ്‍കുട്ടികളുമായി ചങ്ങാത്തം കൂടി മദ്യവും മയക്കുമരുന്നും നല്‍കി പീഡിപ്പിച്ച ഏഷ്യന്‍ ലൈംഗിക സംഘത്തിന് 90 വര്‍ഷം ജയില്‍; വാഹനത്തിലെ പീഡനത്തിന് ഇരയായവരില്‍ 13 വയസ്സുകാരി വരെ; ഏഷ്യക്കാര്‍ക്ക് നാണക്കേടായി പാക് സംഘങ്ങള്‍

മയക്കുമരുന്ന് നല്‍കിയ ശേഷം കൂട്ടബലാത്സംഗവും നടന്നതായി ഇരകള്‍ വെളിപ്പെടുത്തി

കൗമാരക്കാരികളായ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്ത എട്ടംഗ സംഘത്തിന് 90 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ച് കോടതി. ഓക്‌സ്‌ഫോര്‍ഡിലാണ് 36 വയസ്സ് മുതല്‍ 48 വരെ പ്രായമുള്ള പുരുഷന്‍മാര്‍ ചെറിയ പെണ്‍കുട്ടികളെ തേടിയിറങ്ങിയത്. 13 വയസ്സ് വരെ പ്രായമുള്ള ചെറിയ കുട്ടികളെ പോലും ഏഷ്യക്കാരുടെ ഈ ലൈംഗിക സംഘം വലയിലാക്കി. മദ്യവും, മയക്കുമരുന്നിലും കുട്ടികളെ മുക്കിയാണ് വാഹനത്തില്‍ വെച്ച് ലൈംഗിക പീഡനങ്ങള്‍ അരങ്ങേറിയത്. 

വേട്ടക്കാരുടെ മനോഭാവത്തോടെ പ്രവര്‍ത്തിച്ച എട്ട് പ്രതികള്‍ക്ക് ഏഴര വര്‍ഷം മുതല്‍ 15 വര്‍ഷം വരെയുള്ള ശിക്ഷകളാണ് നല്‍കിയിരിക്കുന്നത്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം വന്‍തോതില്‍ നടക്കുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നതെന്ന് ജഡ്ജ് പീറ്റര്‍ റോസ് വ്യക്തമാക്കി. കുറ്റക്കാര്‍ക്ക് തങ്ങളുടെ പ്രവൃത്തിയില്‍ യാതൊരു കുറ്റബോധവും തോന്നിയില്ലെന്ന് ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍ ഡിഎസ് നിക്കോള ഡഗ്ലസ് വ്യക്തമാക്കി. ഇവര്‍ സുഖകരമായി കുറ്റം സമ്മതിച്ചു. 

ഇവര്‍ ചെയ്ത ദുഷ്ടപ്രവര്‍ത്തികള്‍ ഇരകളിലും, അവരുടെ കുടുംബങ്ങളിലും, ബന്ധങ്ങളിലും വരുത്തിവെച്ച സംഘര്‍ഷം നിസ്സാരമല്ലെന്നും ഓഫീസര്‍ പറഞ്ഞു. എന്നിരുന്നാലും തങ്ങള്‍ക്ക് നേരിട്ട അനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറായത് കൊണ്ടാണ് കുറ്റവാളികള്‍ പിടിക്കപ്പെടുന്നതും ശിക്ഷ നേടിക്കൊടുത്തതും, നിക്കോള ഡഗ്ലസ് കൂട്ടിച്ചേര്‍ത്തു. കുറ്റവാളി സംഘം പെണ്‍കുട്ടികളെ വലയിലാക്കി ഓക്‌സ്‌ഫോര്‍ഡിലെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. 

പ്രതികള്‍ക്ക് നല്‍കിയിട്ടുള്ള ശിക്ഷ ഇപ്രകാരമാണ്: 

അസ്സദ് ഹുസൈന്‍, 37 വയസ്സ്, ജീവപര്യന്തം ചുരുങ്ങിയത് 12 വര്‍ഷം

മൊയിനുള്‍ ഇസ്ലാം, 42 വയസ്സ്, 15 വര്‍ഷം ഒന്‍പത് മാസം ശിക്ഷ, പീഡനത്തിന് പുറമെ മയക്കുമരുന്ന് സപ്ലൈ

ഹാജി ഖാന്‍, 38 വയസ്സ്, 10 വര്‍ഷം

റഹീം അഹമ്മദ്, 41 വയസ്സ്, 12 വര്‍ഷം

കമ്രാന്‍ ഖാന്‍, 36 വയസ്സ്, എട്ട് വര്‍ഷം

കമീര്‍ ഇഖ്ബാല്‍, 39 വയസ്സ്, 12 വര്‍ഷം 

അലദിത്ത യൂസഫ്, 48 വയസ്സ്, ഏഴര വര്‍ഷം

ഖാലിദ് ഹുസൈന്‍, 38 വയസ്സ്, 12 വര്‍ഷം. 

ഒരു കറുത്ത നിസ്സാന്‍ സെറീനയാണ് ഇവരുടെ പ്രധാന പീഡന കേന്ദ്രം. മയക്കുമരുന്ന് നല്‍കിയ ശേഷം കൂട്ടബലാത്സംഗവും നടന്നതായി ഇരകള്‍ വെളിപ്പെടുത്തി. സുഹൃത്താണെന്ന് കരുതിയെങ്കിലും ഇവരുടെ മനസ്സിലിരുപ്പ് ഇതായിരുന്നില്ല. 1998 മുതല്‍ 2005 വരെയുള്ള കാലത്താണ് അക്രമങ്ങള്‍ അരങ്ങേറിയത്. 




കൂടുതല്‍വാര്‍ത്തകള്‍.