CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 34 Minutes 44 Seconds Ago
Breaking Now

യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ ജെറമി കോര്‍ബിന് തിരിച്ചടി; നേതാവിന്റെ ഉത്തരവ് ലംഘിച്ച് 89 പേര്‍ സഭയില്‍; ആറ് ലേബര്‍ മുന്‍നിരക്കാര്‍ രാജിവെച്ചു; ബ്രക്‌സിറ്റില്‍ പ്രതിപക്ഷത്തും പൊട്ടിത്തെറി; ഇയു വിപണിയെ വോട്ടിനിട്ട് തള്ളി

മൂന്ന് കണ്‍സര്‍വേറ്റീവുകള്‍ ടോറി വിപ്പ് ലംഘിച്ച് മറുപക്ഷത്ത് നിലയുറപ്പിച്ച കാഴ്ചയ്ക്കും വോട്ടിംഗ് വേദിയായി

ബ്രക്‌സിറ്റിന്റെ പേരില്‍ വിമതശബ്ദം ഉയര്‍ന്നപ്പോള്‍ ലേബര്‍ പാര്‍ട്ടിയിലും പൊട്ടിത്തെറി. ആറ് മുതിര്‍ന്ന ലേബര്‍ ഫ്രണ്ട് ബെഞ്ചേഴ്‌സാണ് ഒറ്റരാത്രിയില്‍ രാജിവെച്ചത്. യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിച്ച ശേഷം യൂറോപ്യന്‍ സാമ്പത്തിക പ്രദേശത്തിന്റെ ഭാഗമായി തുടരണമോയെന്ന കാര്യത്തില്‍ നടക്കുന്ന വോട്ടിംഗില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്റെ ഉത്തരവ് ലംഘിച്ച് കൊണ്ടാണ് എംപിമാര്‍ മറുപണി നടത്തിയത്. 89 ലേബര്‍ അംഗങ്ങളാണ് ഉത്തരവ് പിന്തുടരാന്‍ വിസമ്മതിച്ചത്. 

യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരണമെന്ന വാദത്തെ സര്‍ക്കാര്‍ ഇതുവഴി അനായാസം തോല്‍പ്പിച്ചു. വിമതശബ്ദം ഉയര്‍ത്തിയ ലേബര്‍ എംപിമാരില്‍ 15 പേര്‍ സര്‍ക്കാരിനെ തുണച്ചു. 70 ലേബര്‍ എംപിമാര്‍ തുടരണമെന്ന വാദത്തെയും അനുകൂലിച്ചു. ബ്രക്‌സിറ്റിന് ശേഷം ഇഇഎയില്‍ തുടര്‍ന്നാല്‍ ബ്രിട്ടന്‍ സിംഗിള്‍ മാര്‍ക്കറ്റിന്റെ ഭാഗമായി മാറും. ഇതോടെ ബ്രക്‌സിറ്റ് ഹിതപരിശോധന ഉദ്ദേശിച്ച ഫലം നേടാതെ പോകും. സ്വതന്ത്ര യാത്രയും, വ്യാപാര കരാറുകളും നേടാന്‍ കഴിയാതെ പോകുന്നതാണ് ഇതിന്റെ പ്രശ്‌നം. 

ബ്രക്‌സിറ്റിന്റെ പേരില്‍ തെരേസ മേയ് സര്‍ക്കാര്‍ സ്വന്തം പാര്‍ട്ടിക്കാരെ ഒരുമിച്ച് നിര്‍ത്താന്‍ പാടുപെടുമ്പോഴാണ് പ്രതിപക്ഷത്തും പൊട്ടിത്തെറി സംഭവിക്കുന്നത്. ഷാഡോ ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റര്‍ ലോറ സ്മിത്തിന് പുറമെ, പാര്‍ലമെന്ററി സഹായികളായ ഗെഡ് കില്ലെന്‍, എല്ലി റീവ്‌സ്, ടോണിയ ആന്റോണിയാസി, റോസി ഡഫീല്‍ഡ്. അന്നാ മക്‌മോ റിന്‍ എന്നിവരും രാജിവെച്ചവരുടെ കൂട്ടത്തിലുണ്ട്. സിംഗിള്‍ മാര്‍ക്കറ്റ് ഉപേക്ഷിച്ച് പുറത്തിറങ്ങാമെന്ന് തന്നെയാണ് ലേബര്‍ നിലപാടെന്ന് വോട്ടിംഗിന് ശേഷം കോര്‍ബിന്‍ പറഞ്ഞു. തങ്ങളുടെ അംഗങ്ങള്‍ മറിച്ചൊരു നിലപാട് എടുത്തത് പ്രശ്‌നമാക്കാതെ അദ്ദേഹം പ്രസ്താവിച്ചു. 

201 വോട്ടുകള്‍ക്കെതിരെ 327 വോട്ടുകള്‍ക്കാണ് സര്‍ക്കാര്‍ വിജയിച്ചത്. മൂന്ന് കണ്‍സര്‍വേറ്റീവുകള്‍ ടോറി വിപ്പ് ലംഘിച്ച് മറുപക്ഷത്ത് നിലയുറപ്പിച്ച കാഴ്ചയ്ക്കും വോട്ടിംഗ് വേദിയായി. 




കൂടുതല്‍വാര്‍ത്തകള്‍.