CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 3 Minutes 29 Seconds Ago
Breaking Now

ജീവന്‍ അപകടത്തിലാക്കാന്‍ ഹെക്ടര്‍ കൊടുങ്കാറ്റ് വരുന്നു; കനത്ത കാറ്റും മഴയും ജനജീവിതം ദുസ്സഹമാക്കും; വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടാനും സാധ്യത; നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങള്‍ക്ക് മുന്നറിയിപ്പ്

തിരമാലകള്‍ ഉയരുന്നത് മൂലം തീരപ്രദേശങ്ങളില്‍ നാശം വിതയ്ക്കാന്‍ ഇടയുള്ളതായി മെറ്റ് ഓഫീസ് വ്യക്തമാക്കി

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നും പിറവിയെടുത്ത ഹെക്ടര്‍ കൊടുങ്കാറ്റ് 70എംപിഎച്ച് വേഗതയില്‍ വീശിയടിക്കുന്നതോടെ ബ്രിട്ടന്റെ ചില ഭാഗങ്ങളില്‍ അപകടകരമായ കാറ്റ് നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്. അവശിഷ്ടങ്ങള്‍ പറന്ന് ജീവന് അപകടം വരുത്തിവെയ്ക്കാന്‍ സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ രാവിലെ മുതല്‍ ഇതിന്റെ ആഘാതങ്ങള്‍ അനുഭവിച്ച് തുടങ്ങുമെന്നാണ് കരുതുന്നത്. വെളുപ്പിന് 3 മുതല്‍ വൈകുന്നേരം 3 വരെ ഈ പ്രദേശങ്ങള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

തിരമാലകള്‍ ഉയരുന്നത് മൂലം തീരപ്രദേശങ്ങളില്‍ നാശം വിതയ്ക്കാന്‍ ഇടയുള്ളതായി മെറ്റ് ഓഫീസ് വ്യക്തമാക്കി. പ്രത്യേകിച്ച് കടല്‍തീരങ്ങള്‍, തീരദേശ റോഡുകള്‍, ഇവിടങ്ങളിലെ വസ്തുവകകള്‍ എന്നിവയാണ് അപകടസാധ്യതയില്‍ ഉള്‍പ്പെടുന്നത്. അവശിഷ്ടങ്ങള് കനത്ത കാറ്റില്‍ പറന്നാണ് ജീവന് അപകടം സൃഷ്ടിക്കാനുള്ള സാധ്യത കല്‍പ്പിക്കപ്പെടുന്നത്. 2017/18 വര്‍ഷത്തെ എട്ടാമത്തെ കൊടുങ്കാറ്റാണ് ഹെക്ടര്‍. നേരത്തെ സെപ്റ്റംബറില്‍ എയ്‌ലീനും, ഒക്ടോബറില്‍ ബ്രയാനും, ഡിസംബറില്‍ കരോളിനും, ഡൈലാനും, ജനുവരിയില്‍ എലിനോര്‍, ഫിയോണ്‍, ജോര്‍ജ്ജിന കൊടുങ്കാറ്റുകള്‍ക്കും മെറ്റ് ഓഫീസ് പേരുകള്‍ നല്‍കിയിരുന്നു. 

50 എംപിഎച്ചില്‍ ആരംഭിക്കുന്ന കാറ്റ് വൈകുന്നേരമാകുന്നതോടെ ശക്തിയാര്‍ജ്ജിക്കും. രാജ്ഞിയ്‌ക്കൊപ്പമുള്ള സസെക്‌സ് ഡച്ചസ് മെഗാന്റെ ആദ്യത്തെ ഔദ്യോഗിക പരിപാടി ഇന്ന് ചെഷയറിലെ മേഴ്‌സി ഗേറ്റ്‌വേ ബ്രിഡ്ജില്‍ സംഘടിപ്പിക്കും. റോഡ്, റെയില്‍, വ്യോമയാന, ഫെറി സര്‍വ്വീസുകളെ കാലാവസ്ഥ ദോഷകരമായി ബാധിക്കുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനും ഇടയുണ്ട്. ചില ഭാഗങ്ങളില്‍ പവര്‍ കട്ടിനും സാധ്യതയുണ്ട്. ഒബാന് സമീപം ആര്‍ഗിലിലാണ് കനത്ത കാറ്റ് പ്രതീക്ഷിക്കുന്നത്. 

സ്‌കോട്ട്‌ലണ്ടിന് കഴിഞ്ഞ മാസം ശരിയായ മഴ ഭിക്കാതിരുന്നതിനാല്‍ കൊടുങ്കാറ്റ് കനിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് എത്രത്തോളം ദോഷകരമായി മാറുമെന്ന് വ്യക്തമായിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.