CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 5 Seconds Ago
Breaking Now

കെപിസിസി എന്ന അക്കൗണ്ടില്‍ കോണ്‍ഗ്രസ് വിരുദ്ധ പോസ്റ്റുകള്‍ ; ബിജെപി സൈബര്‍ അംഗങ്ങളുടെ കളി കോണ്‍ഗ്രസിന് തലവേദനയാകുന്നു

16000 അംഗങ്ങള്‍ എന്നു കാണിക്കുന്ന പേജില്‍ ബിജെപി സൈബര്‍ അംഗങ്ങളാണ് ആധിപത്യം പുലര്‍ത്തുന്നത്.

കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എന്ന പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പില്‍ കോണ്‍ഗ്രസിനെതിരായ പോസ്റ്റുകള്‍ പ്രചരിക്കുന്നു. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനാണ് അഡ്മിന്‍ എന്നും പറയപ്പെടുന്നു. ബിജെപിയ്ക്ക് അനുകൂല പോസ്റ്റും ഗ്രൂപ്പിലുണ്ട്. 16000 അംഗങ്ങള്‍ എന്നു കാണിക്കുന്ന പേജില്‍ ബിജെപി സൈബര്‍ അംഗങ്ങളാണ് ആധിപത്യം പുലര്‍ത്തുന്നത്.

ഇതില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ നിസഹായരാണ്. അഡ്മിന്‍ ഇടപെടണമെന്നാവശ്യപ്പെടുന്നുണ്ടെങ്കിലും നടന്നിട്ടില്ല. കഴിഞ്ഞ ദിവസം ഈ ഗ്രൂപ്പില്‍ വന്ന പോസ്റ്റ് നെഹ്രു കുടുംബത്തെ മുഴുവന്‍ പരിഹസിക്കുന്നതാിരുന്നു. പറവൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്കെന്ന വാര്‍ത്തയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് കെപിസിസിയുടെ ഔദ്യോഗിക പേജ് അല്ലെങ്കിലും ആണെന്ന് തോന്നിപ്പിക്കുന്ന വിധമാണ് ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേരള എന്നാണ് കെപിസിസിയുടെ ഔദ്യോഗിക പേജിന്റെ വിലാസ്. എങ്കില്‍ കെപിസിസി (കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി) എന്നാണ് വ്യാജ അക്കൗണ്ടിന്റെ വിലാസം. കെപിസിസിയുടെ പേജ് സംഘപരിവാര്‍ പിടിച്ചടക്കിയെന്ന് സൈബര് വിഭാഗം പോസ്റ്റ് ചെയ്യുന്നുണ്ട് .

 




കൂടുതല്‍വാര്‍ത്തകള്‍.