CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 18 Minutes 26 Seconds Ago
Breaking Now

പെട്രോള്‍ വില യുദ്ധം മുറുകിയതോടെ യുകെ ഡ്രൈവര്‍മാര്‍ക്ക് ആശ്വാസം; പെട്രോളിന്‌ 3 പെന്‍സും, ഡീസലിന് 2 പെന്‍സും കുറവ് വരുത്തി ആസ്ദ, മോറിസണ്‍സ്, സെയിന്‍സ്ബറീസ്

ആസ്ദയാണ് ആദ്യമായി വിലക്കുറവ് പ്രഖ്യാപിച്ചത്. ഇവിടെ പെട്രോള്‍ ലിറ്ററിന് 1.25 പൗണ്ടും, ഡീസല്‍ 1.28 പൗണ്ടുമാണ് വില

ഹോള്‍സെയില്‍ വിലയില്‍ ഇടിവ് സംഭവിച്ചിട്ടും കുറവ് ഉപഭോക്താക്കള്‍ക്ക് കൈമാറാതെ ലാഭം കൊയ്യുന്നതായുള്ള ആരോപണങ്ങള്‍ക്കിടെ ഇന്ധനവില കുറച്ച് മൂന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍. ആസ്ദ, മോറിസണ്‍സ്, സെയിന്‍സ്ബറീസ് എന്നിവരാണ് അണ്‍ലീഡഡ് പെട്രോള്‍ വില ലിറ്ററിന് 3 പെന്‍സും, ഡീസലിന് 2 പെന്‍സുമാണ് കുറച്ചത്. ഏപ്രില്‍ മാസം മുതല്‍ ദിവസേന വില വര്‍ദ്ധിച്ചത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരുന്നു. 

എന്നാല്‍ മെയ് 24 മുതല്‍ ഈ ട്രെന്‍ഡിന് മാറ്റമുണ്ടായിരുന്നു. ഏകദേശം 2.5 പെന്‍സ് വെച്ച് ലിറ്റര്‍ വിലയില്‍ കുറവ് സംഭവിച്ചെങ്കിലും കമ്പനികള്‍ ഈ ലാഭം ഉപയോക്താക്കള്‍ക്ക് കൈമാറാതെ ലാഭം നേടിവരികയായിരുന്നു. കൂടുതല്‍ എണ്ണ നേടാനായി യുഎസ് ഖനനം ആരംഭിച്ചതും, റഷ്യയില്‍ നിന്നും കൂടുതല്‍ എണ്ണ എത്തിയതും, എണ്ണ ഉത്പാദന രാഷ്ട്രങ്ങളായ ഒപെക് ഗ്രൂപ്പ് ഉത്പാദനത്തിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്ന അഭ്യൂഹങ്ങളുമാണ് വിലയെ പിടിച്ചുകെട്ടിയതെന്ന് ആര്‍എസി വ്യക്തമാക്കി. 

ആസ്ദയാണ് ആദ്യമായി വിലക്കുറവ് പ്രഖ്യാപിച്ചത്. ഇവിടെ പെട്രോള്‍ ലിറ്ററിന് 1.25 പൗണ്ടും, ഡീസല്‍ 1.28 പൗണ്ടുമാണ് വില. കസ്റ്റമേഴ്‌സിന്റെ ജീവിതച്ചെലവ് ഭാരം കുറയ്ക്കാനാണ് ഈ തീരുമാനമെന്ന് ആസ്ദ ചീഫ് എക്‌സിക്യൂട്ടീവ് അറിയിച്ചു. കുടുംബങ്ങളെയും ബിസിനസ്സുകളെയും ഇന്ധനവില വര്‍ദ്ധനവ് സാരമായി ബാധിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് മറ്റ് രണ്ട് സൂപ്പര്‍മാര്‍ക്കറ്റുകളും ആ പാത പിന്തുടര്‍ന്നത്. ഇത് ഉപയോക്താക്കള്‍ക്ക് താല്‍ക്കാലികമായെങ്കിലും ആശ്വാസമേകും.   




കൂടുതല്‍വാര്‍ത്തകള്‍.