CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 1 Minutes 11 Seconds Ago
Breaking Now

കേറിവാടാ മക്കളേ; യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും വരവേല്‍ക്കാന്‍ ഒരുങ്ങി ബ്രിട്ടന്‍; ടിയര്‍ 2 സ്‌കില്‍ഡ് വര്‍ക്ക് ക്യാപില്‍ അടിയന്തര ഇളവ്; പ്രഖ്യാപനം നാളെ

ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടും, ജാവിദും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയില്‍ സമ്മര്‍ദം ചെലുത്തിയതോടെയാണ് ക്യാപ് നീക്കുന്നത്

യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുമുള്ള ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും ടിയര്‍ 2 വിസ നിബന്ധനകളില്‍ നിന്നും മോചനം നല്‍കാന്‍ ഹോം സെക്രട്ടറി സാജിദ് ജാവിദ്. ഇവരെ ടിയര്‍ 2 ക്യാപ്പില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നാളെ എത്തും. എന്‍എച്ച്എസില്‍ ജീവനക്കാരുടെ കുറവ് വലിയ പ്രതിസന്ധിയിലേക്ക് നയിക്കുന്ന ഘട്ടത്തിലാണ് നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാരെയും ആകര്‍ഷിക്കാനുള്ള പ്രഖ്യാപനം നടത്തുന്നത്.

ഇതുസംബന്ധിച്ച നിയമമാറ്റം അടിയന്തര പ്രാബല്യത്തോടെയാണ് നടപ്പാക്കുക. തെരേസ മേയ് ഹോം ഓഫീസില്‍ ഇരിക്കുന്ന ഘട്ടം മുതല്‍ കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി തുടരുന്ന കടുത്ത ഇമിഗ്രേഷന്‍ നിബന്ധനകളിലെ ആദ്യത്തെ മയപ്പെടുത്തലാണ് ഇത്. ഇതോടെ ജൂലൈ മുതല്‍ ആശുപത്രികള്‍ക്ക് ആയിരക്കണക്കിന് വിദേശ ആരോഗ്യ ജീവനക്കാരെ ബ്രിട്ടനിലേക്ക് കൊണ്ടുവരാനുള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്.

ടിയര്‍ 2 നിബന്ധനകള്‍ അനുസരിച്ച് പ്രതിവര്‍ഷം 20,700 ഇഇഎ ഇതര സ്‌കില്‍ഡ് ജോലിക്കാര്‍ക്ക് മാത്രമാണ് ബ്രിട്ടനിലേക്ക് പ്രവേശനം ലഭിക്കുക. ഇതില്‍ ആരോഗ്യ ജീവനക്കാരും, ഐടി വിദഗ്ധരും, എഞ്ചിനീയര്‍മാരും ഉള്‍പ്പെട്ടിരുന്നു. ഇതോടെയാണ് ജീവനക്കാരില്ലാതെ പ്രതിസന്ധിയിലായ എന്‍എച്ച്എസ് സര്‍ക്കാരിന്റെ കരുണ തേടിയത്. സാജിദ് ജാവിദ് ഹോം സെക്രട്ടറി പദത്തില്‍ എത്തിയത് മുതല്‍ ഈ നീക്കങ്ങള്‍ക്ക് കരുത്താര്‍ജ്ജിച്ചു.

ക്യാപ് ഉള്ളതിനാല്‍ നവംബര്‍ വരെ 2300 ഡോക്ടര്‍മാര്‍ക്ക് ജോലി നിഷേധിച്ചതായി എന്‍എച്ച്എസ് മേധാവികള്‍ വ്യക്തമാക്കിയിരുന്നു. ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടും, ജാവിദും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയില്‍ സമ്മര്‍ദം ചെലുത്തിയതോടെയാണ് ക്യാപ് നീക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.