പുതിയ മോഡല്‍ സ്വിഫ്റ്റുമായി റെക്കോര്‍ഡ് കുറിച്ച് മാരുതി സുസുക്കി. നിരത്തിലിറങ്ങി 145 ദിനങ്ങള്‍ പിന്നിടുമ്പോള്‍ ഒരു ലക്ഷം വാഹനങ്ങളാണ് വിറ്റത്. ഇന്ത്യന്‍ വിപണിയില്‍ ഈ വില്‍പ്പന റെക്കോര്‍ഡ് കുറിയ്ക്കുന്ന ആദ്യ മോഡലാണ് സ്വിഫ്റ്റെന്നാണ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നത്.
2005ലാണ് സ്വിഫ്റ്റ് ആദ്യ തലമുറ ഇന്ത്യയിലെത്തുന്നത്. ഇതുവരെ 1.89 മില്ല്യണ്‍ മോഡലുകളാണ് സ്വിഫ്റ്റ് ഹാച്ച്ബാക്ക് മോഡല്‍ ഇന്ത്യയില്‍ വിറ്റത്. സുസുക്കിയുടെ ഗുജറാത്ത് നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നും കയറ്റുമതി ചെയ്ത ആദ്യ മോഡലും സ്വിഫ്റ്റാണ്.
ബലേനോ, ഡിസയര്‍, ഇഗ്നിസ് എന്നിവയില്‍ കാണുന്ന ഹാര്‍ട്ടെക്ട് പ്ലാറ്റ്ഫോമിലാണ് പുതിയ തലമുറ സ്വിഫ്റ്റ് ഇന്ത്യയിലെത്തിയത്. ഇനി പുറത്തിറങ്ങാന്‍ ഇരിക്കുന്ന മാരുതി സുസുക്കിയുടെ എര്‍ട്ടിഗ എംയുവിയിലും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു.
1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും, 1.3 ഡീസല്‍ എഞ്ചിനുമാണ് മാരുതി സുസുക്കി സ്വിഫ്റ്റിലുള്ളത്. 5 സ്പീഡ് ട്രാന്‍സ്മിഷനും, എഎംടി വേരിയന്റും ലഭ്യമാണ്.