റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് വിസില്‍ മുഴങ്ങും മുന്‍പ് അക്രമങ്ങള്‍ ആരംഭിച്ചു. ഒരു ഇംഗ്ലീഷ് ആരാധകനും, ഫ്രഞ്ച് ആരാധകനുമാണ് ഈ അക്രമങ്ങള്‍ക്ക് പ്രാഥമിക ഇരകളായത്. മോസ്കോയില്‍ ഇംഗ്ലണ്ട് ആരാധകന് കടുത്ത മര്‍ദ്ദനവും മോഷണവും നേരിടേണ്ടി വന്നപ്പോള്‍ ഫ്രഞ്ച് ആരാധകനായ ഒരു സ്വവര്‍ഗ്ഗ പ്രേമിയാണ് തെമ്മാടികളുടെ ചൂടറിഞ്ഞത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഫുട്ബോള്‍ ആരാധകര്‍ റഷ്യയില്‍ എത്തിയതിന് പിന്നാലെയാണ് അക്രമങ്ങള്‍ വ്യാപിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇംഗ്ലീഷുകാരനെ അഞ്ചംഗ സംഘമാണ് മര്‍ദ്ദിക്കുകയും കൊള്ളയടിക്കുകയും ചെയ്തത്.
മദ്യപിച്ച് പൂസായി നടന്ന ഇംഗ്ലീഷുകാരനെ മര്‍ദ്ദിച്ച് അവശതയാക്കിയ ശേഷമാണ് എടിഎമ്മില്‍ നിന്നും ഭീഷണിപ്പെടുത്തി പണം പിന്‍വലിപ്പിച്ചത്. ഇയാള്‍ക്ക് സ്വന്തം പേര് പോലും വ്യക്തമായി പറയാന്‍ കഴിയാത്ത അവസ്ഥയായിരുന്നെന്നാണ് വിവരം. എത്ര തുക എടുത്തെന്ന് പോലും ഇയാള്‍ക്ക് പോലീസിനോട് വിശദീകരിക്കാന്‍ കഴിഞ്ഞില്ല.
സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് ഫ്രഞ്ചുകാരനായ സ്വവര്ഗ്ഗപ്രേമിക്ക് നേരെ അക്രമം നടന്നത്. അക്രമത്തില്‍ ഇയാളുടെ തലയ്ക്കും, തലച്ചോറിനും ഗുരുതരമായി പരുക്കേറ്റു. ഒപ്പം താടിയെല്ല് ഒടിഞ്ഞതായാണ് റിപ്പോര്‍ട്ട്. റഷ്യയിലെ കുപ്രശസ്തരായ ഫുട്ബോള്‍ തെമ്മാടികള്‍ അഴിഞ്ഞാടുമെന്ന ആശങ്കയാണ് ഇകോടെ വ്യാപകമാകുന്നത്.