CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 1 Seconds Ago
Breaking Now

രാജ്ഞിയ്‌ക്കൊപ്പം ആദ്യ ഔദ്യോഗിക ചടങ്ങില്‍ പങ്കെടുത്ത് മെഗാന്‍ മാര്‍ക്കിള്‍; മാസങ്ങള്‍ കൊണ്ട് മെഗാന്‍ രാജ്ഞിയുടെ ഹൃദയം കീഴടക്കിയോ?

വില്ല്യം രാജകുമാരന്റെ ഭാര്യയായി കടന്നുവന്ന കെയ്റ്റിനെ രാജ്ഞി ഇത്തരമൊരു ചടങ്ങിന് കൂട്ടിയത് 10 മാസങ്ങള്‍ക്ക് ശേഷമാണ്

ബ്രിട്ടീഷ് രാജ്ഞിയ്‌ക്കൊപ്പം ആദ്യ ഔദ്യോഗിക ചടങ്ങില്‍ പങ്കെടുത്ത് മെഗാന്‍ മാര്‍ക്കിള്‍. ഹാരിയുടെ തുണയില്ലാതെ ആദ്യ രാജകീയ ദൗത്യം കൂടിയായി ഇത് മാറി. 92-കാരിയായ രാജ്ഞിയുടെ ചുറുചുറുക്കിനൊപ്പം 36-കാരിയായ മുന്‍ താരം പിടിച്ചുനില്‍ക്കാന്‍ അല്‍പ്പം പാടുപെട്ടെന്ന് പറയാം. എങ്കിലും ആദ്യത്തെ ടെന്‍ഷനൊന്നും ഇല്ലാതെ ആശ്വാസത്തിലായിരുന്നു മെഗാന്‍ പ്രത്യക്ഷപ്പെട്ടത്.

ആദ്യത്തെ ചടങ്ങില്‍ രാജ്ഞിയും മെഗാനും തമാശകള്‍ പോലും പങ്കുവെച്ചു. രാജകീയ പാഠങ്ങള്‍ പഠിക്കാന്‍ രാജ്ഞിയേക്കാള്‍ മികച്ചൊരു പാഠശാല ഇല്ലെന്നതിനാല്‍ ഇതൊരു തുടക്കം മാത്രമാണ്. തന്റെ 66 വര്‍ഷക്കാലത്തെ ഭരണത്തില്‍ ആയിരക്കണക്കിന് ചടങ്ങുകളില്‍ പങ്കെടുത്ത അനുഭവസമ്പത്താണ് രാജ്ഞിക്കുള്ളത്.

വില്ല്യം രാജകുമാരന്റെ ഭാര്യയായി കടന്നുവന്ന കെയ്റ്റിനെ രാജ്ഞി ഇത്തരമൊരു ചടങ്ങിന് കൂട്ടിയത് 10 മാസങ്ങള്‍ക്ക് ശേഷമാണ്. എന്നാല്‍ വളരെ നേരത്തെ തന്നെ മെഗാനെ ഒപ്പം കൂട്ടിയത് രാജ്ഞിക്ക് സസെക്‌സ് ഡച്ചസിന് മേലുള്ള ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്നതാണ്. മെഗാനൊപ്പം രാജ്ഞി സന്തോഷവതിയുമായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.