CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 3 Seconds Ago
Breaking Now

മകന് അമ്മ ഐസ്‌ക്രീം വാങ്ങിക്കൊടുത്തില്ല; വൈകാരിക ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചില്ലെന്ന് ആരോപിച്ച് എട്ട് വയസ്സുകാരനെ ഫോസ്റ്റര്‍ കെയറിലാക്കി

തീരുമാനത്തെ ഹൈക്കോടതി സിറ്റിംഗില്‍ ജസ്റ്റിസ് മോസ്റ്റിന്‍ വിമര്‍ശിച്ചു

മകന് ഐസ്‌ക്രീം വാങ്ങിക്കൊടുക്കാതിരുന്നക് വൈകാരികമായ ആഗ്രഹങ്ങള്‍ നിറവേറ്റാത്തതിന് ഉദാഹരണമാണെന്ന് ചൂണ്ടിക്കാണിച്ച് എട്ട് വയസ്സുകാരനെ കെയറിലേക്ക് നീക്കി. കുട്ടിക്ക് ഇഷ്ടമുള്ള ട്രീറ്റിനോ, അവന് ഇഷ്ടമുള്ള ഹെയര്‍ കട്ടോ ചെയ്ത് നല്‍കാത്തതാണ് ഗുരുതര പ്രശ്‌നമായി മാറിയത്. ഇത് ഉന്നയിച്ച് കര്‍മാര്‍തെന്‍ഷയര്‍ സോഷ്യല്‍ സര്‍വ്വീസസ് കുട്ടിയെ അമ്മയില്‍ നിന്നും പിടിച്ചുവാങ്ങി ഫോസ്റ്റര്‍ കെയറിലാക്കി.

എന്നാല്‍ ഈ തീരുമാനത്തെ ഹൈക്കോടതി സിറ്റിംഗില്‍ ജസ്റ്റിസ് മോസ്റ്റിന്‍ വിമര്‍ശിച്ചു. ലോക്കല്‍ അതോറിറ്റി നല്‍കിയ 44 പേജ് ആപ്ലിക്കേഷന്‍ പ്രകാരമാണ് കുട്ടിയെ ഫോസ്റ്റര്‍ രക്ഷിതാക്കള്‍ക്ക് നല്‍കാന്‍ സ്വാന്‍സിയിലെ ജഡ്ജ് നിര്‍ദ്ദേശിച്ചത്. പക്ഷെ അമ്മ ചെയ്ത തെറ്റ് എന്താണെന്ന് മാത്രം സോഷ്യല്‍ വര്‍ക്കറുടെ വിമര്‍ശനങ്ങളില്‍ നിന്നും വ്യക്തമല്ലെന്ന് മോസ്റ്റിന്‍ വിമര്‍ശിച്ചു.

അമ്മയുടെ പാരന്റിംഗ് അത്ര പോരെന്ന് പറയാനുള്ള തെളിവുകളില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് കുട്ടിയെ കെയറിന് നല്‍കാനുള്ള നീക്കത്തെയും തടഞ്ഞു. ഒരു തവണ ഐസ്‌ക്രീം വാങ്ങിക്കൊടുക്കാന്‍ കൊണ്ടുപോയില്ലെന്നതൊക്കെ ഒരു ആരോപണമായി പറയുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് ഹൈക്കോടതി വിലയിരുത്തി.




കൂടുതല്‍വാര്‍ത്തകള്‍.