CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 31 Seconds Ago
Breaking Now

പപ്പാ എനിക്ക് കാണാന്‍ പറ്റുന്നില്ല; സിറിയയില്‍ വ്യോമാക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ട കുട്ടിയുടെ കരച്ചില്‍ ഹൃദയം തകര്‍ക്കുന്നു

കുട്ടിയുടെ വീട് ബോംബാക്രമണത്തില്‍ തകര്‍ന്നതോടെയാണ് ഹസന്റെ കാഴ്ച നഷ്ടമായത്.

സിറിയയില്‍ നടക്കുന്ന യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും സാരമായി ബാധിക്കുന്നത് കുട്ടികളെയാണ്. വ്യോമാക്രമണത്തില്‍ കാഴ്ച നഷ്ടമായ 10 വയസ്സുകാരന്‍ അബ്ദുള്‍ മൊയീന്‍ അല്‍ ഹസന്റെ കരച്ചിലാണ് റമദാന്‍ ദിനത്തില്‍ നൊമ്പരമായി മാറുന്നത്. കുട്ടിയുടെ വീട് ബോംബാക്രമണത്തില്‍ തകര്‍ന്നതോടെയാണ് ഹസന്റെ കാഴ്ച നഷ്ടമായത്. 

തുര്‍ക്കിയിലെ ആശുപത്രിയില്‍ ബോധമുണര്‍ന്ന ഹസന്‍ തന്റെ കാഴ്ച നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ കരയുന്ന കാഴ്ചയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കണ്ണുകള്‍ അടച്ചുകെട്ടി വെച്ചിരിക്കുമ്പോള്‍ കുട്ടി ഉച്ചത്തില്‍ കരയുകയാണ്. 'പപ്പാ എന്റെ കണ്ണ്, എനിക്ക് കാണാന്‍ കഴിയുന്നില്ല' എന്ന് പറഞ്ഞു കൊണ്ടാണ് കുട്ടി കരയുന്നത്. 

മകനെ ശാന്തമാക്കാന്‍ കഴിയാതെ പിതാവ് ബുദ്ധിമുട്ടുകയാണ്. ശരീരം ആസകലം മുറിവുകളുമായി കിടക്കുന്ന ഹസന്റെ കാഴ്ച ലോകത്തെ തന്നെ വേദനിപ്പിക്കുകയാണ്. കുട്ടിയുടെ ചികിത്സയ്ക്കായി വണ്‍ നേഷന്‍ എന്ന സംഘടന സംഭാവന സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ കൊണ്ട് വിമതര്‍ കൈയടക്കിയ ഇദിബില്‍ നടന്ന വ്യോമാക്രമണങ്ങളില്‍ 13 കുട്ടികള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച 40 പേരും മരിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.