CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 35 Minutes 54 Seconds Ago
Breaking Now

തമിഴില്‍ ഇരട്ട വേഷത്തില്‍ ദുല്‍ഖറെത്തും ; ചിത്രം വാന്‍

തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമാകുകയാണ് നടന്‍ ദുല്‍ഖര്‍. മഹാനടി വിജയമായതോടെ പുതിയ തമിഴ് ചിത്രത്തിന്റെ വിവരങ്ങള്‍ ദുല്‍ഖര്‍ പങ്കു വച്ചു. രാ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന വാന്‍ ആണ് ദുല്‍ഖറിന്റെ പുതിയ ചിത്രം. സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് ദുല്‍ഖര്‍ വിവരം പങ്കുവച്ചത്.

ചിത്രത്തില്‍ ദുല്‍ഖര്‍ ഇരട്ട വേഷത്തിലെത്തുന്നു. റോഡ് മൂവി ഗണത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ നാലു നായികമാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിവേദ പേതുരാജ് ആണ് ഒരാള്‍. മേഘ ആകാശ്, ശാലിനി പാണ്ഡെ എന്നിവരേയും പരിഗണിക്കുന്നുണ്ട്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ ആക്ഷന് പ്രാധാന്യമുണ്ട്.

ഇര്‍ഫാന്‍ഖാനൊപ്പം അഭിനയിക്കുന്ന ദുല്‍ഖര്‍ ചിത്രം കര്‍വാന്‍ അടുത്ത മാസം റിലീസിനെത്തും. ദേസിങ് പെരിയസാമി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലും റിലീസിനൊരുങ്ങുകയാണ് .

 




കൂടുതല്‍വാര്‍ത്തകള്‍.