CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 8 Minutes 4 Seconds Ago
Breaking Now

രണ്‍വീറിന് വേണ്ടി സ്വന്തം മുറി ഒഴിഞ്ഞ് നല്‍കി അജിത്ത് ; ഈ വിനയമാണ് തലയുടെ വിജയം

താര ജാഡയില്ലാത്ത താരമാണ് അജിത്. ഒരു തമിഴ് മാഗസീനാണ് അജിത്തിന്റെ ഈ സ്വഭാവ സവിശേഷതയെ കുറിച്ച് പറയുന്നത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹൈദരാബാദിലാണ് അജിത് ഉള്ളത്. രാജമുട്രിയിലും റാമോജി ഫിലിം സിറ്റിയിലുമാണ് ഷൂട്ടിങ്. ചില കാരണങ്ങളാല്‍ രാജമുട്രിയില്‍ ഷൂട്ട് ചെയ്യാന്‍ ഉദ്ദേശിച്ച രംഗങ്ങളും രാമോജി ഫിലിം സിറ്റിയില്‍ ഷൂട്ട് ചെയ്യാന്‍ അണിയറക്കാര്‍ തീരുമാനിച്ചു.

ഫിലിം സിറ്റിയില്‍ നിന്ന് അനുവാദം കിട്ടി. എന്നാല്‍ അജിത് താമസിച്ച മുറിയുടെ കാലാവധി നീട്ടിയില്ല. ഈ റൂമാണ് ബോളിവുഡ് താരം രണ്‍വീര്‍ സിങിനായി ബുക്ക് ചെയ്തിരുന്നത്.

അജിത്തിനോട് ഇക്കാര്യം പ്രൊഡക്ഷന്‍ ടീം അറിയിച്ചു. ഇതു കേട്ട് അജിത് , അതിനെന്താ ഒരു ബെഡും ഫാനും ഉള്ള ചെറിയ മുറി മാത്രമേ തനിക്ക് ആവശ്യമുള്ളൂ എന്നാണ് മറുപടി നല്‍കിയത്. നിര്‍മ്മാതാവു പോലും ഞെട്ടി ഈ താര മറുപടിയില്‍ .

സംവിധായകന്‍ സിരുതൈ ശിവയ്‌ക്കൊപ്പം അജിത് ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. നയന്‍താരയാണ് നായിക.




കൂടുതല്‍വാര്‍ത്തകള്‍.