സൗത്ത് ഈസ്റ്റ് ലണ്ടനില്‍ കുത്തേറ്റ 15 വയസ്സുള്ള ആണ്‍കുട്ടി ആശുപത്രിയില്‍. പട്ടാപ്പകല്‍ ഈ കുട്ടി പല തവണ കുത്തേറ്റതായാണ് വിവരം. എല്‍ത്താമിലെ മോട്ടിംഗ്ഹാം റോഡിലാണ് പോലീസ് ഈ ആണ്‍കുട്ടിയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
ഇരയുടെ പരുക്കുകള്‍ ഗുരുതരമല്ലെന്ന് മെറ്റ് പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൗമാരക്കാരന് കുത്തേറ്റതായുള്ള വിവരത്തെത്തുടര്‍ന്നാണ് പോലീസ് സംഭവസ്ഥലത്ത് എത്തുന്നത്. ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസ് സ്ഥലത്തെത്തി. 15-കാരനെ സൗത്ത് ലണ്ടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. യുകെയില്‍ കത്തിക്കുത്ത് വന്‍തോതില്‍ വര്‍ദ്ധിച്ച് വരികയാണ്. ഈ വര്‍ഷം ആദ്യ മുതലാണ് അക്രമങ്ങള്‍ വ്യാപകമായത്. 2018 ആരംഭിച്ച് ഏപ്രില്‍ വരെയുള്ള കാലഘട്ടത്തില്‍ 1296 കത്തിക്കുത്തുകളാണ് ലണ്ടനില്‍ അരങ്ങേറിയത്.
രാജ്യത്തേക്ക് കടന്നെത്തുന്ന കൊക്കിയനും ഇതിന്റെ വ്യാപകമായ ഉപയോഗവുമാണ് അക്രമങ്ങളിലെ ഒരു കാരണമെന്ന് വ്യക്തമായിട്ടുണ്ട്.