CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 6 Minutes 7 Seconds Ago
Breaking Now

അഞ്ച് ലക്ഷം വാഗ്ദാനം ചെയ്ത് വിവാഹ മോചനം നേടാന്‍ ഭാര്യയെ നിര്‍ബന്ധിച്ചു ; സമ്മതിക്കാതെ വന്നപ്പോള്‍ ഭാര്യയെ കാമുകിയ്‌ക്കൊപ്പം ചേര്‍ന്ന് കൊലപ്പെടുത്താന്‍ നോക്കിയയാള്‍ പിടിയില്‍

വിവാഹമോചനത്തിന് അഞ്ച് ലക്ഷം നല്‍കാമെന്നും ഇതിന് സമ്മതിക്കാത്ത പക്ഷം ഭാര്യയെ കൊല്ലാനുമാണ് 45കാരനായ സുധീര്‍ ദാരേകറും, കാമുകി സരിക ഷിന്‍ഡെയും തീരുമാനിച്ചത്.

5 ലക്ഷം രൂപ വാങ്ങി വിവാഹമോചനം അനുവദിക്കണമെന്ന ഭര്‍ത്താവിന്റെ ആവശ്യം തള്ളിയ ഭാര്യയെ വധിക്കാന്‍ ശ്രമം. സംഭവത്തില്‍ ഭൊയിവാഡ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തിന്റെ പേരിലാണ് വിവാഹമോചനം ആവശ്യപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി.

വിവാഹമോചനത്തിന് അഞ്ച് ലക്ഷം നല്‍കാമെന്നും ഇതിന് സമ്മതിക്കാത്ത പക്ഷം ഭാര്യയെ കൊല്ലാനുമാണ് 45കാരനായ സുധീര്‍ ദാരേകറും, കാമുകി സരിക ഷിന്‍ഡെയും തീരുമാനിച്ചത്. സരികയുടെ വിവാഹം മറ്റൊരാളുമായി തീരുമാനിച്ചതോടെയാണ് ഇയാള്‍ ഭാര്യയെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

അഞ്ച് ലക്ഷം രൂപ നല്‍കാമെന്നും ബന്ധം ഒഴിയാനുമാണ് സുധീര്‍ ഭാര്യ സാക്ഷിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്താനാണ് ഇവര്‍ ശ്രമിച്ചത്. ഇതില്‍ രോഷം പൂണ്ട സുധീര്‍ ഇവരെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു. ഇതിനിടെ ബോധം പോയ സാക്ഷിയെ കൊലപ്പെടുത്താന്‍ ഗ്രൈണ്ടര്‍ കല്ലുമായി എത്തിയെങ്കിലും ബോധം വീണ്ടുകിട്ടിയ ഇവര്‍ വീട്ടില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

നേരെ പോലീസ് സ്‌റ്റേഷനിലെത്തി വിവരങ്ങള്‍ ധരിപ്പിച്ചു. സാക്ഷിയെ പോലീസുകാര്‍ ആശുപത്രിയിലെത്തിച്ചു. സാക്ഷിയുടെ പരാതിയില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകിയെ അറസ്റ്റ് ചെയ്തിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.