മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെയും ഭാര്യ മുംതാസിന്റെയും അനശ്വര പ്രണയത്തിന്റെ സാക്ഷ്യപത്രമാണ് ആഗ്രയില്‍ സ്ഥിതി ചെയ്യുന്ന താജ്മഹല്‍. അത്രയും വലുതൊന്നും അല്ലെങ്കിലും മരിച്ചുപോയ ഭാര്യയുടെ സ്മരണയ്ക്കായി ഒരു ക്ഷേത്രം നിര്‍മ്മിച്ചിരിക്കുകയാണ് തെലങ്കാനയിലെ മുന്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാരന് ചന്ദ്ര ഗൗഡ്.
ആരോഗ്യം മോശമായതിനെത്തുടര്‍ന്നാണ് ഭാര്യ രാജാമണി മരണത്തിന് കീഴടങ്ങിയത്. തെലങ്കാനയിലെ സിദ്ധിപേട്ട് ജില്ലയിലെ ഗോസനിപള്ളിയിലാണ് ഗൗഡ് ഭാര്യയുടെ സ്മരണയ്ക്കായി ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോള്‍ ഗ്രാമത്തിലെ ഈ ഇടം ഒരു ആകര്‍ഷണ കേന്ദ്രമായി മാറിക്കഴിഞ്ഞു.
ഗൗഡിന് ഭാര്യയോടുള്ള സ്നേഹത്തെ ഗ്രാമീണര്‍ പുകഴ്ത്തുകയാണ്. ചെറിയ കെട്ടിടത്തില്‍ ഭാര്യയുടെ സ്തൂപവും ഇദ്ദേഹം പണികഴിപ്പിച്ചിട്ടുണ്ട്. പ്രിയപ്പെട്ടവരോടുള്ള സ്നേഹം വെളിപ്പെടുത്താന്‍ ഇത്രയൊക്കെ ചെയ്യാന്‍ ഇദ്ദേഹത്തിന് എങ്ങിനെ കഴിഞ്ഞെന്നാണ് മറ്റ് ചിലരുടെ സംശയം.