CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 35 Minutes 39 Seconds Ago
Breaking Now

പാസ്‌പോര്‍ട്ട് റദ്ദാക്കിയ ഇന്ത്യയെ പരിഹസിച്ച് മോദിയുടെ സ്വതന്ത്ര സഞ്ചാരം ; വിദേശ യാത്രകളുടെ വിവരങ്ങള്‍ ഇന്ത്യയ്ക്ക് നാണക്കേടാകുന്നു

പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതിന് പകരം റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു സിബിഐ ചെയ്യേണ്ടതെന്ന വിമര്‍ശനം ശക്തമാണ് .

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയ കേസില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പാസ്‌പോര്‍ട്ട് റദ്ദാക്കിയിട്ടും വജ്രവ്യാപാരി നീരവ് മോദിയ്ക്ക് വിദേശയാത്ര നടത്താന്‍ അനുവാദം നല്‍കിയത് വിവിധ രാജ്യങ്ങള്‍. പാസ്‌പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഇന്റര്‍പോളിന് നല്‍കിയിരുന്നെങ്കിലും ഇതു സാരമാക്കാതെ നീരവി വിദേശ പര്യടനത്തിനിറങ്ങി.

യാത്രാ വിലക്ക് നിലനില്‍ക്കുമ്പോള്‍ ഫെബ്രുവരി 10 ന് ന്യൂയോര്‍ക്കില്‍ നിന്ന് ലണ്ടിലേക്കും നീരവ് മോദി പറന്നുവെന്നാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. കൂടാതെ ഫെബ്രുവരി 15ന് ഹോങ്കോങില്‍ നിന്നും ലണ്ടനിലേക്കും മാര്‍ച്ച് 15 ല്‍ തിരിച്ചും യാത്ര ചെയ്തു. മാര്‍ച്ച് 28 ന് ന്യൂയോര്‍ക്കില്‍ നിന്നും ലണ്ടനിലേക്കും മാര്‍ച്ച് 15 ല്‍ തിരിച്ചും യാത്ര ചെയ്തു. മാര്‍ച്ച് 28ന് ന്യൂയോര്‍ക്കില്‍ നിന്നും ലണ്ടനിലേക്ക് രണ്ടാം യാത്ര. മാര്‍ച്ച് 31ന് ലണ്ടനില്‍ നിന്ന് പാരീസിലേക്ക് പറന്നതായും ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്നാല്‍ ഫെബ്രുവരി 15ന് തന്നെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ വിവരം ഇന്റര്‍പോളിന് നല്‍കിയെന്നും ബെല്‍ജിയത്തിലേയും യുഎസിലേയും ഉദ്യോഗസ്ഥര്‍ സഹകരിച്ചില്ലെന്നും സിബിഐ ആരോപിക്കുന്നു. നീരവ് മോദി എത്താനിടയുള്ള ആറു രാജ്യങ്ങളുമായി വിവരങ്ങള്‍ കൈമാറി. നടപടിയുണ്ടായില്ല. ആറോളം തവണ ഇന്റര്‍പോളിനോടും യുഎസ് , സിംഗപ്പൂര്‍, ബെല്‍ജിയം, യുഎഇ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികളോടും ഇതു സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞുവെന്നും സിബിഐ വക്താവ് പറഞ്ഞു. പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതിന് പകരം റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു സിബിഐ ചെയ്യേണ്ടതെന്ന വിമര്‍ശനം ശക്തമാണ് .

 




കൂടുതല്‍വാര്‍ത്തകള്‍.