CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 50 Seconds Ago
Breaking Now

നടി ആക്രമിക്കപ്പെട്ട കേസ് ; വിചാരണയ്ക്ക് പ്രത്യേക കോടതിയോ വനിതാ ജഡ്ജിയോയില്ല

കേസില്‍ പ്രോസിക്യൂഷനൊപ്പം തന്റെ അഭിഭാഷകനെ കൂടി അനുവദിക്കണമെന്ന നടിയുടെ ആവശ്യം ഭാഗീകമായി കോടതി അംഗീകരിച്ചു.

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന നടിയുടെ ആവശ്യം എറണാകുളം സെഷന്‍സ് കോടതി തള്ളി. ജില്ലയിലെ സെഷന്‍സ് കോടതികളിലോ അഡീഷണല്‍ സെഷന്‍സ് കോടതിയിലോ വനിതാ ജഡ്ജിമാര്‍ ഇല്ലാത്തതിനാലാണ് കോടതി ഈ ആവശ്യം തള്ളിയത്. കേസില്‍ പ്രോസിക്യൂഷനൊപ്പം തന്റെ അഭിഭാഷകനെ കൂടി അനുവദിക്കണമെന്ന നടിയുടെ ആവശ്യം ഭാഗീകമായി കോടതി അംഗീകരിച്ചു.

എന്നാല്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ദൃശ്യങ്ങള്‍ പുറത്തുവരാന്‍ ഇതിടയാക്കുമെന്നും നടിയുടേയും കുടുംബത്തിന്റെയും അന്തസിന് ഭീഷണിയാകുമെന്നും കോടതി വിലയിരുത്തി. 

ജഡ്ജിയുടെ ചേംബറില്‍ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കും. ഇരയുടെ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതികളായ അഡ്വ പ്രതീഷ് ചാക്കോ, അഡ്വ രാജു ജോസഫ്, പള്‍സര്‍ സുനി എന്നിവരാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് തേടി അപേക്ഷ നല്‍കിയത്.

പീഡന കേസില്‍ വിശദാംശങ്ങള്‍ പ്രസിദ്ധികരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ വിചാരണ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.