CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 22 Minutes 58 Seconds Ago
Breaking Now

13 വയസ്സുകാരിയെ മൂന്ന് വര്‍ഷക്കാലം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ഗോഡാല്‍മിംഗ് മേയര്‍ക്ക് 9 വര്‍ഷം ജയില്‍; തനിക്കും ഭാര്യക്കും ഒപ്പം നിര്‍ബന്ധിച്ച് കിടത്തി; അറസ്റ്റ് ചെയ്ത പോലീസിനോട് മേയര്‍ ചോദിച്ചു 'ഞാനാരെന്ന് അറിയാമോ?'

തോണ്‍ടണ്‍ ചിത്രീകരിച്ച ഒരു വീഡിയോ ഇയാള്‍ കുട്ടിയെ കാണിച്ച് ഭീഷണിപ്പെടുത്തിയതോടെയാണ് 15-ാം വയസ്സില്‍ ഇര പോലീസിന് മുന്നിലെത്തുന്നത്

മൂന്ന് വര്‍ഷത്തോളം പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ മുന്‍ മേയറും, കണ്‍സര്‍വേറ്റീവ് കൗണ്‍സിലറുമായിരുന്ന സിമോണ്‍ തോണ്‍ടണ് ഒന്‍പത് വര്‍ഷക്കാലത്തെ ജയില്‍ശിക്ഷ. തനിക്കും ഭാര്യയ്ക്കും ഒപ്പം വീട്ടിലെ കിടക്കയില്‍ കുട്ടിയെ നിര്‍ബന്ധിച്ച് കിടത്തുന്ന അവസ്ഥ പോലും ഇയാള്‍ സൃഷ്ടിച്ചു. പെണ്‍കുട്ടിയെ ഒരു ലൈംഗിക ഉപകരണമാക്കി മാറ്റിയതിനെക്കുറിച്ച് കേട്ടതോടെയാണ് മുന്‍ മേയര്‍ക്ക് കോടതി ശിക്ഷ വിധിച്ചത്. സറേ ഗോഡാല്‍മിംഗ് മേയര്‍ പദവിയില്‍ ഇരിക്കുന്ന കാലത്താണ് 46-കാരനായ തോണ്‍ടണെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. താന്‍ ആരാണെന്ന് അറിയാമോയെന്നായിരുന്നു പോലീസിനോട് ഇയാളുടെ ചോദ്യം. 

13 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കാലത്ത് കുട്ടിയെ ലൈംഗികമായി ഉപയോഗിച്ച 22 കുറ്റങ്ങള്‍ മുന്‍ മേയര്‍ സമ്മതിച്ചു. എന്നാല്‍ ഇതിന് പണം നല്‍കിയെന്നും, ചൈല്‍ഡ് പോണോഗ്രാഫി നിര്‍മ്മിച്ചെന്നുമുള്ള വാദങ്ങള്‍ തോണ്‍സണ്‍ നിഷേധിച്ചു. കുട്ടിയുടെ പതിമൂന്നാം പിറന്നാള്‍ മുതലാണ് ഇവളെ വലയിലാക്കാന്‍ ഇയാള്‍ ശ്രമം തുടങ്ങിയത്. ഫോണുകള്‍ വാങ്ങിനല്‍കിയും, സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ടുവരാന്‍ ചെന്നും, ജോലിസ്ഥലത്തേക്കും, വീട്ടിലേക്കും പറ്റുമ്പോഴെല്ലാം ക്ഷണിച്ചുമായിരുന്നു ഇയാളുടെ വലവിരിയ്ക്കല്‍. ഇതുവഴി കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു. 

ഇതൊരു സാധാരണ കാര്യമായി മാറ്റാനാണ് വീട്ടില്‍ ഭാര്യക്കും തനിക്കും ഒപ്പം കുട്ടിയെ കിടത്തിയത്. ഈ ഭാര്യ ഇപ്പോള്‍ തോണ്‍ടണെ ഉപേക്ഷിച്ച് പോയി. ഈ ബന്ധത്തിനിടെ കുട്ടിയുടെ മോശമായ ചിത്രങ്ങള്‍ എടുക്കാനും ഇയാള്‍ ശ്രദ്ധിച്ചതായി ഗില്‍ഡ്‌ഫോര്‍ഡ് ക്രൗണ്‍ കോടതി വിചാരണയില്‍ വ്യക്തമായി. താന്‍ മേയറായി ജഡ്ജ് ചെയ്യാനെത്തുന്ന മത്സരത്തില്‍ വിജയിക്കാന്‍ വേണ്ടിയാണ് ഇര ഈ ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ഇയാളുടെ ആദ്യ അവകാശവാദം. താന്‍ തോണ്‍ടണുമായി പ്രണയത്തിലാണെന്ന് ധരിച്ചിരുന്ന പെണ്‍കുട്ടി ഇതേക്കുറിച്ച് സുഹൃത്തിനോട് വെളിപ്പെടുത്തിയതോടെയാണ് ഇതിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നത്. 

അമ്മയോട് പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. പക്ഷെ പിന്നീട് തോണ്‍ടണ്‍ ചിത്രീകരിച്ച ഒരു വീഡിയോ ഇയാള്‍ കുട്ടിയെ കാണിച്ച് ഭീഷണിപ്പെടുത്തിയതോടെയാണ് 15-ാം വയസ്സില്‍ ഇര പോലീസിന് മുന്നിലെത്തുന്നത്. വീട്ടില്‍ സുരക്ഷയില്ലെന്ന് തോന്നി അഭയം തേടിയ കുട്ടിയെ ചൂഷണം ചെയ്യുകയാണ് മുന്‍ മേയര്‍ ചെയ്തതെന്ന് കോടതി വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.