CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 46 Minutes 49 Seconds Ago
Breaking Now

കഞ്ചാവ് മരുന്നിനായി ഉപയോഗിക്കാനുള്ള നീക്കത്തെ പിന്തുണയ്ക്കാതെ തെരേസ മേയ്; നിയമം മാറ്റണമെന്ന് ആരോഗ്യ സെക്രട്ടറി; റിവ്യൂ നടത്താന്‍ ഹോം സെക്രട്ടറി

ഇക്കാര്യത്തില്‍ തിരക്ക് പിടിക്കേണ്ടെന്ന് തെരേസ മേയ് ആരോഗ്യ സെക്രട്ടറിയെ സമാധാനിപ്പിച്ചു.

ബില്ലി കാള്‍ഡ്‌വെല്‍ കേസിന്റെ വെളിച്ചത്തില്‍ രാജ്യത്ത് മെഡിക്കല്‍ കനാബിസിന്റെ ഉപയോഗത്തെക്കുറിച്ചുള്ള നിയമങ്ങളില്‍ ഇളവ് നല്‍കണമെന്ന് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട്. എന്നാല്‍ പ്രധാനമന്ത്രി തെരേസ മേയ് ഈ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കാത്ത നിലപാടാണ് സ്വീകരിച്ചത്. ബ്രിട്ടനിലെ കടുപ്പമേറിയ ഡ്രഗ് നിയമങ്ങള്‍ക്ക് വ്യക്തമായ ചില ഉദ്ദേശങ്ങളുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. 

നിയമത്തില്‍ ഹോം സെക്രട്ടറി സാജിദ് ജാവിദ് ഒരു സമ്പൂര്‍ണ്ണ പുനഃപ്പരിശോധന നടത്താന്‍ ഉത്തരവിട്ടെന്ന് ജെറമി ഹണ്ട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് നയം തിരുത്താനില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. മെഡിക്കല്‍ ഉപയോഗത്തിന് കഞ്ചാവ് ഉപയോഗിക്കാനുള്ള വ്യക്തിഗതമായ ലൈസന്‍സ് ഇപ്പോഴും ലഭിക്കുന്നതായി ഇവര്‍ ചൂണ്ടിക്കാണിച്ചു. 

എന്നാല്‍ സമഗ്രമായ നിയമമാറ്റമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നാണ് ഹണ്ടിന്റെ അഭിപ്രായം. ഇക്കാര്യത്തില്‍ മന്ത്രിമാര്‍ക്ക് ഉപദേശം നല്‍കാനായി ഒരു വിദഗ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതായി ഹോം ഓഫീസ് മിനിസ്റ്റര്‍ നിക്ക് ഹര്‍ഡ് പ്രഖ്യാപിച്ചു. എന്നാല്‍ ഇത് ഹണ്ടും, ജാവിദും പറയുന്ന തരത്തിലുള്ള റിവ്യൂ അല്ലെന്ന് ഹോം ഓഫീസ് പറയുന്നു. 12 വയസ്സുള്ള ബില്ലി കാള്‍ഡ്‌വെല്‍ എപ്പിലെപ്റ്റിക് സീഷറില്‍ നിന്നും രക്ഷനേടാന്‍ കനാബിസ് ഓയില്‍ ഉപയോഗിച്ച കാര്യം ഉയര്‍ത്തിയാണ് ഹണ്ടിന്റെ വാദങ്ങള്‍. 

ക്യാബിനറ്റില്‍ ഇതിനായി നടത്തിയ നീക്കങ്ങള്‍ വിജയകരമായില്ല. ഇക്കാര്യത്തില്‍ തിരക്ക് പിടിക്കേണ്ടെന്ന് തെരേസ മേയ് ആരോഗ്യ സെക്രട്ടറിയെ സമാധാനിപ്പിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.