CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 50 Minutes 29 Seconds Ago
Breaking Now

ദശവത്സര ആഘോഷങ്ങള്‍ക്കൊരുങ്ങി മുട്ടുചിറക്കാര്‍ ; വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ നാട്ടുകാര്‍ ഒത്തുചേര്‍ന്നത് ജൂലൈ 7ന് മാഞ്ചസ്റ്ററിലെ ബോള്‍ട്ടണില്‍

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹമായ ചരിത്രമുറങ്ങുന്ന കടല്‍തുരുത്തായി മാറിയ കടന്തേരി എന്നറിയപ്പെട്ട കടത്തുരുത്തിയുടെ ഭാഗമായ മുട്ടുചിറ നിവാസികളുടെ യുകെയിലെ പത്താമത് സംഗമം അതിന്റെ പ്രഥമ സംഗത്തിന് തന്നെ തുടക്കം കുറിച്ച ബോള്‍ട്ടണില്‍ വച്ച് ജൂലൈ മാസം 7ാം തിയതി ശനിയാഴച രാവിലെ മുതല്‍ മാഞ്ചസ്റ്ററിലെ ബ്രട്ടാനിയ എയര്‍പോര്‍ട്ട് ഹോട്ടലില്‍ വച്ച് നടത്തപ്പെടുന്നതാണ്.

പതിവ്‌പോലെ ദശവത്സര ആഘോഷങ്ങള്‍ക്കും തുടക്കം കുറിക്കുന്നത് മുട്ടുചിറക്കാരുടെ സ്വന്തം, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാതൃഗൃഹമായ വാലാച്ചിറ പുതുക്കരി- നടയ്ക്കല്‍ കുടുംബാംഗം വര്‍ഗീസച്ചന്റെ ദിവ്യബലിയോടു കൂടിയാണ്. മുട്ടുചിറ ഫെറോന പള്ളി മുന്‍ അസിസ്റ്റന്റ് വികാരിയും ഇപ്പോള്‍ യുകെയിലുള്ളവരുമായ റവ ഫാ ബിജു കുന്നയ്ക്കാട്ട് സഹകാര്‍മ്മികനാകും. ദിവ്യബലിക്ക് ശേഷം പൊതു സമ്മേളനവും, കുട്ടികളുടേയും, മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതായിരിക്കും. മുട്ടുചിറ സംഗമം ഇന്‍ യുകെ കണ്‍വീനര്‍ ജോണി കണിവേലില്‍ ഏവരേയും സ്വാഗതം ചെയ്യും. വിശിഷ്ട വ്യക്തികളും നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളും വേദിയില്‍ സന്നിഹിതരാവും. പ്രസ്തുത സംഗമത്തില്‍ വച്ച് മുട്ടുചിറ കൂട്ടായ്മയിലെ സജീവ സാന്നിധ്യമായ ഈ അടുത്ത കാലത്ത് കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട ബൈജു തിട്ടാലയെ പത്താമത് സംഗമ വേദിയില്‍ വച്ച് ആദരിക്കും.വിവിധ രാഷ്ട്രീയ മത, നേതാക്കന്മാര്‍ സംഗമത്തിന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശംസകളറിയിക്കും.

സംഘടന മികവ് കൊണ്ടും ഈ പങ്കാളിത്തം കൊണ്ടും ഇതിനകം തന്നെ യുകെയിലെങ്ങും അറിയപ്പെട്ട യുകെയിലെ മുട്ടുചിറ നിവാസികളുടെ സംഗമം മനോഹരമാക്കുന്നതിന് വേണ്ടി വിപുലമായ ഒരുക്കങ്ങളാണ് കണ്‍വീനര്‍ ജോണി കണിവേലില്‍, ജോയ്ന്റ് കണ്‍വീനര്‍ ഷാരോണ്‍ പന്തല്ലൂര്‍, കൂടാതെ കഴിഞ്ഞ പത്തുവര്‍ഷവും യുകെയുടെ വിവിധ ഭാഗങ്ങളില്‍ സംഗമത്തിന് നേതൃത്വം നല്‍കി അത് വിജയ പ്രദമാക്കിയ മറ്റ് കണ്‍വീനേഴ്‌സിന്റെയും നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.യുകെയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന 125 ഓളം കുടുംബങ്ങളില്‍ നിന്നുള്ള മുട്ടുചിറക്കാര്‍ പ്രസ്തുത സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ കരുതുന്നത്.

സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസ സൗകര്യം ആവശ്യമുണ്ടെങ്കില്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക

ജോണി കണിവേലില്‍ -07889800292

ഷാരോണ്‍ പന്തല്ലൂര്‍-07901603309




കൂടുതല്‍വാര്‍ത്തകള്‍.