CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 53 Minutes 25 Seconds Ago
Breaking Now

പെട്രോള്‍ സ്‌റ്റേഷനുകള്‍ ഡ്രൈവര്‍മാരോട് കരുണ കാണിക്കുമോ? ഫുള്‍ ടാങ്കിന് 2.50 പൗണ്ട് അധികം ഈടാക്കുന്നു; പമ്പുകള്‍ തമ്മിലുള്ള വില വ്യത്യാസം ഞെട്ടിക്കുന്നത്

ബര്‍മിംഗ്ഹാമില്‍ അഞ്ച് മൈല്‍ വ്യത്യാസത്തില്‍ സ്ഥിതി ചെയുന്ന രണ്ട് ബിപി ഗ്യാരേജുകളില്‍ 28 പെന്‍സിന്റെ വ്യത്യാസമുണ്ട്

ഇന്ധന വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തിനില്‍ക്കുമ്പോള്‍ പെട്രോള്‍ സ്‌റ്റേഷനുകള്‍ ഡ്രൈവര്‍മാരില്‍ നിന്നും ഈടാക്കുന്നത് 2.50 പൗണ്ട് അധികം. മെയ് മാസം മുതല്‍ ജൂണ്‍ മധ്യത്തില്‍ എത്തുന്നത് വരെ പെട്രോള്‍ പമ്പുകള്‍ വിലയില്‍ 9 പെന്‍സ് വരെ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇക്കാലയളവില്‍ 5 പെന്‍സ് മാത്രമാണ് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിച്ചത്.

യുകെയില്‍ ഡ്രൈവര്‍മാര്‍ പന്തയം വെച്ചത് പോലെയാണ് ഇന്ധനം നിറയ്ക്കുന്നതെന്നാണ് ഫെയര്‍ഫ്യുവല്‍ യുകെ വ്യക്തമാക്കുന്നത്. യാര്‍ഡുകള്‍ മാത്രം അകലെയുള്ള പെട്രോള്‍ സ്‌റ്റേഷനുകളില്‍ വിലകളില്‍ വലിയ വ്യത്യാസമാണ് നിലനില്‍ക്കുന്നത്. ബര്‍മിംഗ്ഹാമില്‍ അഞ്ച് മൈല്‍ വ്യത്യാസത്തില്‍ സ്ഥിതി ചെയുന്ന രണ്ട് ബിപി ഗ്യാരേജുകളില്‍ 28 പെന്‍സിന്റെ വ്യത്യാസമുണ്ട്.

രാജ്യത്തെ അഭ്യൂഹക്കാരും, ഫ്യുവല്‍ സപ്ലൈ ചെയിനുകളും യാത്രക്കാരെ കൊള്ളയടിക്കുകയാണെന്ന് ഫെയര്‍ഫ്യുവല്‍ വ്യക്തമാക്കി. യുകെ മോട്ടോറിസ്റ്റുകളും, ബിസിനസ്സുകളുമാണ് ഇതിന്റെ അനന്തരഫലം അനുഭവിക്കുന്നത്. വിലകളില്‍ വരുന്ന വലിയ വ്യത്യാസത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ക്രിസ് ഗ്രെയ്‌ലിംഗ് വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.