CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 52 Minutes 42 Seconds Ago
Breaking Now

ലെസ്റ്ററില്‍ മലയാളി സിബുവിന്റെ കട കൊള്ളയടിക്കാനെത്തിയ കുട്ടിമോഷ്ടാവിന് നാലു വര്‍ഷം തടവ്

ഒമ്പതു വര്‍ഷം വരെ തടവു ലഭിക്കാവുന്ന ശിക്ഷയാണ് ലഭിക്കേണ്ടിരുന്നത്.

ആറു മാസം മുമ്പാണ് ലെസ്റ്റര്‍ മലയാളിയായ സിബുവിന്റെ കടയില്‍ എത്തി തോക്കു ചൂണ്ടി യുവാവ് പണം കവരാന്‍ ശ്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു. സിബു തന്റെ കരുത്തില്‍ പയ്യനെ കീഴടക്കി പോലീസില്‍ ഏല്‍പ്പിച്ചു. കുറ്റം ചാര്‍ത്തിയതോടെ കുറ്റസമ്മതം നടത്തിയെന്ന് കോടതിയെ അറിയിച്ചതിനാല്‍ ശിക്ഷയില്‍ ഇളവ് ലഭിച്ചു. ശിക്ഷ നാലു വര്‍ഷമായി ചുരുക്കി. ഒമ്പതു വര്‍ഷം വരെ തടവു ലഭിക്കാവുന്ന ശിക്ഷയാണ് ലഭിക്കേണ്ടിരുന്നത്.

ലെസ്റ്ററിലെ പ്രാദേശിക പത്രം ലെസ്റ്റര്‍ മെര്‍ക്കുറി പ്രധാന വാര്‍ത്തയാക്കിയത് യുവാവിന്റെ ശിക്ഷയെ കുറിച്ചാണ്. അയുബ് താരെ കളിതോക്കുമായിട്ടാണ് കടയില്‍ കൊള്ളയടിക്കാനെത്തിയത്. ക്രിസ്മസ് ദിന തലേന്ന് നടന്ന മോഷണ ശ്രമം കുടുംബത്തെ ഉലച്ചിരുന്നു. ഏതായാലും പ്രതിയ്ക്ക് ശിക്ഷ കിട്ടിയതില്‍ തൃപ്തനാണ് സിബു കുരുവിള.

മോഷണ സമയത്ത് പ്രതിയ്ക്ക് 18 വയസ്സു തികഞ്ഞിട്ടില്ല. ചെറുപ്രായത്തില്‍ തന്നെ ഗുരുതരമായ ക്രിമിനല്‍ സ്വഭാവമാണ് പ്രതി കാണിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മോഷ്ടാവിന്റെ തോക്കു ചൂണ്ടിയുള്ള പ്രകടനത്തിന് മുന്നില്‍ ധൈര്യത്തോടെ നേരിട്ട സിബുവിനെ മാധ്യമങ്ങള്‍ പുകഴത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ തെളിവായി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പ്രതി ഇതിനു മുമ്പും പലയിടത്തും മോഷണം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലെസ്റ്റര്‍ ക്രൗണ്‍ കോടതി ഇയാളെ ജയിലിലേക്ക് അയച്ചത്. 15 മിനിറ്റോളമെടുത്ത് മോഷ്ടാവിനെ കീഴടക്കുകയായിരുന്നു സിബു. എവിങ്‌ടോണ്‍ എന്ന സ്ഥലത്താണ് സിബുവിന്റെ ഉടമസ്ഥതയിലുള്ള പ്രീമിയര്‍ കോര്‍ണര്‍ ഷോപ്പ്. കരാട്ടെയിലും ആയോധന കലയിലും പ്രാഗല്ഭ്യമുള്ളതിനാലാണ് സിബുവിന് കള്ളനെ കൈകാര്യം ചെയ്യാനായത്.




കൂടുതല്‍വാര്‍ത്തകള്‍.