CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 35 Seconds Ago
Breaking Now

ബര്‍മ്മിങ്ഹാമിലും സ്‌റ്റോക്ക് ഓണ്‍ ട്രന്റിലും വൂള്‍വര്‍ഹാംപ്ടണിലും പള്ളികള്‍ ; ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വളര്‍ച്ചയുടെ പാതയില്‍

വൈദീകരുടേയും സീറോ മലബാര്‍ രൂപതാ സ്ഥാപിതമായതിന് ശേഷം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെയും ശ്രമ ഫലമായാണ് മൂന്നു ദേവാലയങ്ങള്‍ കൂടി ലഭിക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭ വളര്‍ച്ചയില്‍. രൂപതാ അധികാരം ലഭിച്ച് ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും കൂടുതല്‍ പള്ളികള്‍ സ്വന്തമാക്കി സഭ മുന്നേറുകയാണ്. പ്രസ്റ്റണിലെ കത്തീഡ്രലിന് പിന്നാലെ ലിവര്‍പൂളിലും പള്ളി സ്വന്തമാക്കിയിരുന്നു. പിന്നാലെ ബര്‍മ്മിങ്ഹാം ചാപ്ലിന്‍സിയിലേക്ക് കീഴില്‍ മൂന്നു പള്ളികള്‍ കൂടി സ്ഥാപിതമാകുന്നു.ബര്‍മ്മിങ്ഹാം, സ്റ്റോക്ക് ഓണ്‍ട്രന്റ്, വോള്‍വര്‍ ഹാംപ്ടണ്‍ എന്നിവയാണ് പള്ളികള്‍.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബര്‍മ്മിങ്ഹാം റിജിയണ് കീഴില്‍ വരുന്ന മൂന്നു മിഷന്‍ സെന്ററുകളാണ് ബര്‍മിങ്ഹാം , സ്റ്റോക്ക് ഓണ്‍ട്രന്റ്, വോള്‍വര്‍ഹാംപ്ടണ്‍ എന്നിവ. ബര്‍മിങ്ഹാം ചാപ്ലയന്‍സിക്ക് കീഴിലുണ്ടായിരുന്ന സ്റ്റെച്ച്‌ഫോര്‍ഡ്, വാംലി, നോര്‍ത്ത്ഫീല്‍ഡ്, സെട്‌ലി, വാല്‍സാല്‍, സ്റ്റഫോര്‍ഡ്, ടെല്‍ഫോര്‍ഡ്, സ്‌റ്റോക്ക് ഓണ്‍ട്രന്റ് എന്നീ മാസ് സെന്റുകള്‍ ചേരുന്ന മൂന്ന് മിഷനുകള്‍ക്കാണ് മൂന്നു സ്ഥലങ്ങളിലായി ദേവാലയങ്ങള്‍ വിട്ടുകിട്ടുന്നത്.

ബര്‍മ്മിങാം സിറ്റിക്കടുത്തുള്ള സാറ്റ്‌ലി, വൂള്‍വറാംപ്ടണ്‍, സ്റ്റോക്ക് ഓണ്‍ട്രന്റ് എന്നീ സ്ഥലങ്ങളിലാണ് ദേവായലം ലഭിക്കുന്നത്. ഈ പ്രദേശത്തെ വിശ്വാസികള്‍ക്ക് സന്തോഷകരമായ വാര്‍ത്തയാണിത്.

വൈദീകരുടേയും സീറോ മലബാര്‍ രൂപതാ സ്ഥാപിതമായതിന് ശേഷം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെയും ശ്രമ ഫലമായാണ് മൂന്നു ദേവാലയങ്ങള്‍ ലഭിക്കുന്നത്.

സീറോ മലബാര്‍ വിശ്വാസികളുടെ വര്‍ഷങ്ങളായുള്ള പ്രതീക്ഷയ്‌ക്കൊടുവില്‍ ലഭിക്കുന്ന ദേവാലയങ്ങള്‍ സന്തോഷത്തോടെയും നന്ദിയോടേയും സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.