CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 29 Minutes 6 Seconds Ago
Breaking Now

ആര് എതിര്‍ത്താലും കഞ്ചാവ് നിയമവിധേയമാക്കും; മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് രാജ്യത്ത് കഞ്ചാവ് ലഭ്യമാക്കുമെന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദ്

കുട്ടികള്‍ക്ക് കനാബിസ് ഓയില്‍ ലഭ്യമാക്കുന്നതിനെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ കൊഴുക്കുന്ന സാഹചര്യത്തിലാണ് കോമണ്‍സില്‍ ഈ പ്രഖ്യാപനം

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് നിയമവിധേയമാക്കുമെന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദ്. കുട്ടികള്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ മരുന്നുകള്‍ നിഷേധിക്കപ്പെടുന്ന സംഭവങ്ങള്‍ പുറത്തുവന്നതോടെയാണ് കോമണ്‍സില്‍ സാജിദ് ജാവിദ് ഈ പ്രഖ്യാപനം നടത്തിയത്. നിലവിലെ സ്ഥിതി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹോം സെക്രട്ടറി വ്യക്തമാക്കി.

അതേസമയം കഞ്ചാവ് വിനോദ ആവശ്യങ്ങള്‍ക്കായി ലഭ്യമാക്കണമെന്ന ടോറി എംപി വില്ല്യം ഹേഗിന്റെ നിര്‍ദ്ദേശം ഹോം സെക്രട്ടറി തള്ളി. കഞ്ചാവ് മരുന്നിനായി ഉപയോഗിക്കുന്നത് ശക്തമായി നിയന്ത്രിക്കുന്ന നിലവിലെ സ്ഥിതിയില്‍ ഇളവ് നല്‍കാനായി റിവ്യൂ ചെയ്യുമെന്ന് ജാവിദ് വ്യക്തമാക്കി.

'ഒരു പിതാവെന്ന നിലയില്‍ നമ്മുടെ കുട്ടി വേദന അനുഭവിക്കുന്നത് കാണുന്നതിലും വലിയ ദുഃഖമില്ല. ആ വേദന കുറയ്ക്കാന്‍ നമ്മളാല്‍ കഴിയുന്നതെല്ലാം ചെയ്തു നല്‍കും. ആളുകള്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ ഒരു സിസ്റ്റം സൃഷ്ടിക്കാന്‍ അധികാരം കൊണ്ട് കഴിയുന്നതെല്ലാം ചെയ്യും', ജാവിദ് പറഞ്ഞു.

എപിലെപ്‌സി ബാധിച്ച കുട്ടികള്‍ക്ക് കനാബിസ് ഓയില്‍ ലഭ്യമാക്കുന്നതിനെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ കൊഴുക്കുന്ന സാഹചര്യത്തിലാണ് കോമണ്‍സില്‍ ഈ പ്രഖ്യാപനം.




കൂടുതല്‍വാര്‍ത്തകള്‍.