കുടിയേറ്റക്കാര്‍ക്ക് മുന്നില്‍ രാജ്യത്തിന്റെ വാതില്‍ തുറന്നിട്ട ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ നയം ജനങ്ങളെ ശത്രുക്കളാക്കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സഖ്യസര്‍ക്കാരില്‍ പങ്കാളികളായ ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന് ചാന്‍സലറുടെ നയത്തിന് എതിരെ നിലയുറപ്പിച്ചു കഴിഞ്ഞു. ഇതോടെ മെര്‍ക്കലിന്റെ കസേര തെറിക്കുമെന്നാണ് കരുതുന്നത്.
ജര്‍മ്മനിയിലെ ജനങ്ങള്‍ മെര്‍ക്കലിന്റെ നേതൃത്വത്തിന് എതിരെ തിരിഞ്ഞതായാണ് യുഎസ് പ്രസിഡന്റ് അവകാശപ്പെടുന്നത്. അഭയാര്‍ത്ഥികളും, കുടിയേറ്റക്കാരും ശക്തമായി യൂറോപ്യന്‍ സംസ്കാരത്തെ മാറ്റിമറിച്ചു. സിറിയ ഉള്‍പ്പെടെയുള്ള യുദ്ധകലുഷിതമായ രാജ്യങ്ങളില്‍ നിന്നും ജനങ്ങളെ സ്വീകരിച്ചത് വലിയ തെറ്റാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
ജര്‍മ്മനിയിലെ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. യൂറോപ്പില്‍ എല്ലായിടത്തും ഈ തെറ്റ് ആവര്‍ത്തിച്ചു. എന്നാല്‍ കുറ്റകൃത്യങ്ങള്‍ ഉയര്‍ന്ന തോതിലാണെന്ന ട്രംപിന്റെ വാദങ്ങള്‍ തെറ്റാണെന്ന് കണക്ക് തെളിവാകുന്നു. യൂറോപ്പില്‍ നടക്കുന്ന ഇമിഗ്രേഷന്‍ രീതികള്‍ തങ്ങളുടെ നാട്ടില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.