CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 4 Minutes 23 Seconds Ago
Breaking Now

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കായികമേള; ലൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ ചാമ്പ്യന്‍

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2018 ലെ കായികമേള ലൂട്ടന്‍ സ്റ്റോക്ക്‌വുഡ് പാര്‍ക്ക് അത്‌ലറ്റിക് സെന്ററില്‍ 2018 ജൂണ്‍ 16 ശനിയാഴ്ച നടന്നു. ലൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ ( LUKA ) ആതിഥേയത്വം നല്‍കിയ കായികമേള ജനപങ്കാളിത്തത്തിലും സംഘാടക മികവിലും മികച്ചു നിന്നു.   ഉദ്ഘാടന സമ്മേളനത്തില്‍ റീജിയന്‍ പ്രസിഡണ്ട് ബാബു മങ്കുഴിയില്‍ അദ്യക്ഷത വഹിച്ചു. യുക്മ മുന്‍ ദേശീയ പ്രസിഡന്റ് അഡ്വ: ഫ്രാന്‍സിസ് കവളക്കാട്ടില്‍ കായികമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. തന്റെ പ്രസംഗത്തില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ മുന്‍ പ്രസിഡന്റ് ശ്രീ. രഞ്ജിത്കുമാറിനെ പരാമര്‍ശിച്ചത്  കേള്‍വിക്കാരില്‍ഒരു നിമിഷം തങ്ങളുടെ പ്രിയ രഞ്ജിത്കുമാറിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ നിറഞ്ഞു. യുക്മ എന്ന മഹാ പ്രസ്ഥാനത്തെ ജീവന് തുല്യം സ്‌നേഹിച്ച രഞ്ജിത്കുമാര്‍ തന്റെ സ്‌നേഹമസൃണമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് യുക്മയുടെ   ജനകീയ നേതാവായവ്യക്തിയാണെന്ന്  അഡ്വ: ഫ്രാന്‍സിസ് കവളക്കാട്ടില്‍ തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. LUKA പ്രസിഡണ്ട് മാത്യൂ വര്‍ക്കി ആശംസകള്‍  നേര്‍ന്നു സംസാരിച്ചു.  സമ്മേളനത്തില്‍  യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ഓസ്റ്റിന്‍അഗസ്റ്റിന്‍, നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം കുഞ്ഞുമോന്‍ ജോബ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ ഭാരവാഹികള്‍ അംഗ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന് നടന്നകായിക മത്സരങ്ങള്‍ അത്യന്തം ആവേശവും വാശിയേറിയതും  ആയിരുന്നു. മത്സരങ്ങള്‍ക്ക് ഒടുവില്‍ 145 പോയിന്റ് നേടി

ആതിഥേയരായ ലൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ ചാമ്പ്യന്‍ പട്ടം നേടി.  63 പോയിന്റ് നേടി കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ ( CMA ) രണ്ടാം സ്ഥാനവും   എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ ( ENMA ) മൂന്നാം സ്ഥാനവുംനേടി തങ്ങളുടെ ശക്തി തെളിയിച്ചു.

സലീന സജീവ് ( adults female),  ഫിലിപ്പ് ജോണ്‍ ( adults male ), ശാന്തി കൃഷ്ണ (seniors female), ബ്രീസ് മുരിക്കന്‍ (seniors male ),മിച്ചല്ലേ സാമുവേല്‍ ( junior female ), കെസ്റ്റര്‍ ടോമി  ( junior male ), ശ്രീലക്ഷ്മി ഷിനു നായര്‍ ( sub junior female ),

നിതിന്‍ ഫിലിപ്പ് ( sub  junior male ), ഐമീ ഡെന്നി ( kid female), രാജ് ( kid male ) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി

മത്സരങ്ങള്‍ക്കൊടുവില്‍ അത്യന്തം ആവേശകരമായ വടംവലി മത്സരത്തില്‍ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ ( ENMA ) വിജയിയായി. സമാപന സമ്മേളനത്തില്‍ LUKA സെക്രട്ടറി ജോജോ ജോയി കൃതജ്ഞത  രേഖപ്പെടുത്തി. റീജിയന്‍ സെക്രട്ടറി ജോജോ തെരുവന്‍ തന്റെ പ്രസംഗത്തില്‍ കായികമേളയില്‍ പങ്കെടുത്ത കായികതാരങ്ങളുടെയും കാണികളുടെയും നിസ്വാര്‍ത്ഥമായ സഹകരണത്തെയും വിട്ടുവീഴ്ച മനോഭാവത്തെയും പ്രത്യേകം അഭിനന്ദിച്ചു. തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനദാനം നടന്നു.

 റജി നന്തികാട്ട് 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.