CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 1 Seconds Ago
Breaking Now

കടല്‍ത്തീരത്തെ ഫോട്ടോഷൂട്ട് സങ്കടക്കടലിലേക്ക് വഴിതുറന്നു; ഗോവാ തീരത്ത് സെല്‍ഫിയെടുത്ത് രസിച്ച ടൂറിസ്റ്റിനെ വമ്പന്‍ തിര കൊണ്ടുപോയി

ദിനേശിന്റെ മൃതദേഹം പിന്നീട് അടുത്തുള്ള പൊയ്യയില്‍ നിന്നും കണ്ടെടുത്തു.

സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോയെടുത്ത് രസിക്കവെ പിന്നില്‍ നിന്നെത്തിയ തിര യുവാവിനെ കവര്‍ന്നുകൊണ്ടുപോകുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഗോവയിലെ ബീച്ചില്‍ നിന്നുമാണ് ഈ ദൃശ്യങ്ങള്‍ എത്തിയിരിക്കുന്നത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യവെയാണ് ശശികുമാര്‍ വാസനെ തിര കവര്‍ന്നത്. സുഹൃത്തുക്കള്‍ രക്ഷപ്പെട്ടപ്പോള്‍ 28-കാരനായ ദിനേശ് കുമാര്‍ കൊല്ലപ്പെട്ടു. 

കല്ല് നിറഞ്ഞ തീരത്ത് ഇരുന്നായിരുന്നു ദിനേശിന്റെയും സംഘത്തിന്റെയും ഫോട്ടോയെടുപ്പ്. രണ്ട് പേര്‍ തിര വന്നപ്പോഴേക്കും കല്ലുകള്‍ക്ക് ഇടയിലേക്ക് മറിഞ്ഞ് വീണെങ്കിലും മൂന്നാമന്‍ അപ്രത്യക്ഷനായി. നാലാമതൊരു വ്യക്തിയാണ് ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഒരു യുവതിയും, മറ്റൊരു യുവാവും തെറിച്ച് വീണെങ്കിലും ദിനേശ് പോയ കാര്യം ഇവര്‍ ആദ്യം മനസ്സിലാക്കിയില്ല. 

കല്ലുകള്‍ക്ക് ഇടയില്‍ നിന്നും കയറിവരുന്ന സുഹൃത്തുക്കളോട് മൂന്നാമന്‍ എവിടെയെന്ന് ചോദിക്കുമ്പോഴാണ് ഇവര്‍ സംഭവിച്ച കാര്യം മനസ്സിലാക്കുന്നത്. ചുറ്റും നോക്കുമ്പോഴേക്കും ദിനേശിനെ കടല്‍ കൊണ്ടുപോയിരുന്നു.  രണ്ട് പേര്‍ സുരക്ഷിതരായി രക്ഷപ്പെട്ടെങ്കിലും മൂന്നാമന്‍ മരിച്ചതായി പോലീസ് ഇന്‍സ്‌പെക്ടര്‍ ജിവ്ബ ദല്‍വി പറഞ്ഞു. ദിനേശിന്റെ മൃതദേഹം പിന്നീട് അടുത്തുള്ള പൊയ്യയില്‍ നിന്നും കണ്ടെടുത്തു. 

ഇതേ ദിവസം മറ്റൊരു ടൂറിസ്റ്റും നോര്‍ത്ത് ഗോവന്‍ തീരത്ത് മരിച്ചു. 33-കാരനായ ശശികുമാര്‍ വാസനെയാണ് തിരമാല എടുത്തത്. ഗോവ ടൂറിസം വകുപ്പിന്റെ കണക്ക് പ്രകാരം ഇവിടെയെത്തുന്ന രണ്ടാമത്തെ വലിയ വിഭാഗം ബ്രിട്ടീഷുകാരാണ്. മഴക്കാലത്ത് ബീച്ച് അപകടകരമായ അവസ്ഥയാകുന്നതിനാല്‍ പല ബീച്ചുകളും അടയ്ക്കാറുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.