CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 32 Seconds Ago
Breaking Now

ഹോളിഡേ ആഘോഷിക്കാന്‍ പോകവെ വിമാനത്തില്‍ ദമ്പതികളുടെ ലൈംഗിക പ്രകടനം; ആരും അറിയില്ലെന്ന് കരുതിയ സംഭവങ്ങളുടെ വീഡിയോ വൈറല്‍

പുതിയ വീഡിയോ യഥാര്‍ത്ഥമാണോയെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് സില്‍വര്‍ എയര്‍ലൈന്‍സ്

ഹോളിഡേ ആഘോഷത്തിനായി വിമാനത്തില്‍ യാത്ര ചെയ്യവെ ദമ്പതികള്‍ പരിസരം നോക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ വൈറലായി. മെക്‌സിക്കോയിലേക്ക് യാത്ര ചെയ്ത മാതാപിതാക്കള്‍ മകള്‍ക്ക് അയച്ചുനല്‍കിയ വീഡിയോ ആണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ട്രെന്‍ഡായിരിക്കുന്നത്. മാതാപിതാക്കള്‍ നല്‍കിയ വീഡിയോ മകള്‍ കിലെ ടുള്ളി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. 

തങ്ങളുടെ വിമാനത്തിലാണ് സംഭവം നടന്നതെന്ന് സില്‍വര്‍ എയര്‍ലൈന്‍സ് സ്ഥിരീകരിച്ചു. വിമാനത്തിന്റെ പിന്‍സീറ്റില്‍ ഇരുന്നാണ് ദമ്പതികള്‍ ലൈംഗികതയില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ മുന്‍സീറ്റില്‍ ഇരുന്ന ദമ്പതികള്‍ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. മറ്റ് യാത്രക്കാര്‍ ഇതൊന്നും അറിയുന്നില്ലെന്നായിരുന്നു ഇവരുടെ ധാരണ. 

വീഡിയോ ഇതിനോടകം 3.25 മില്ല്യണ്‍ തവണ കണ്ടുകഴിഞ്ഞു. ഇത്തരം പ്രവണതകളെ പിന്തുണയ്ക്കുന്നില്ലെന്ന് വിമാന കമ്പനി വ്യക്തമാക്കി. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അവര്‍. നേരത്തെ ഗാറ്റ്‌വിക്കില്‍ നിന്നും പറന്നുയര്‍ന്ന വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനത്തില്‍ രണ്ട് അപരിചിതരായ ചെറുപ്പക്കാര്‍ നടത്തിയ പ്രകടനം പുറത്തുവന്നിരുന്നു. 

പുതിയ വീഡിയോ യഥാര്‍ത്ഥമാണോയെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് സില്‍വര്‍ എയര്‍ലൈന്‍സ് അറിയിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.