CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 47 Minutes 47 Seconds Ago
Breaking Now

പ്രണവും കല്യാണിയും ഒരുമിച്ചെത്തുന്നു ; പുതിയ ചിത്രം ഉടന്‍

ഒടുവില്‍ പ്രണവ് മോഹന്‍ലാലും കല്ല്യാണി പ്രിയദര്‍ശനും നായികനായകന്മാരായി അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. ഐ വി ശശിയുടെ മകന്‍ അനിയുടെ ആദ്യ സംവിധാനസംരംഭത്തിലാണ് ഇരുവരും വേഷമിടുന്നതെന്നാണ് സൂചന.

പ്രിയദര്‍ശന്റെ ബ്രഹ്മാണ്ഡ ചിത്രമായ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'ത്തിനായി പ്രിയന്റെ കൂടെ തിരക്കഥ എഴുതാന്‍ സഹായിയായി അനി ഉണ്ടായിരുന്നു. വൈകാതെ ഒരു ചിത്രം സംവിധാനം ചെയ്യും എന്ന സൂചന ഒരു ഇന്റര്‍വ്യൂയില്‍ അദ്ദേഹം നല്‍കിയിരുന്നു. എന്തായാലും പ്രണവ് കല്ല്യാണി ചിത്രം അടുത്ത വര്‍ഷം ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വിവരം.

പ്രണവ് മോഹന്‍ലാല്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെ മലയാള സിനിമയില്‍ വന്നപ്പോള്‍ കല്യാണി പ്രിയദര്‍ശന്‍ വിക്രം കുമാര്‍ സംവിധാനം ചെയ്ത 'ഹലോ' എന്ന ചിത്രത്തിലൂടെ തെലുങ്കിലാണ് അരങ്ങേറ്റം കുറിച്ചത്. പ്രണവ് തന്റെ രണ്ടാം ചിത്രം രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയുമാണ് ചെയ്യാന്‍ ഒരുങ്ങുന്നത് എന്നാല്‍ കല്യാണി തന്റെ രണ്ടാമത്തെ ചിത്രവും തെലുഗില്‍ തന്നെയാണ് ചെയ്യുന്നത്. കല്യാണി പ്രിയദര്‍ശന്റെ മലയാള സിനിമക്ക് വേണ്ടിയാണ് സിനിമ പ്രേമികള്‍ എല്ലാവരും കാത്തിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.