താന്‍ വെള്ളക്കാരി അല്ലാത്തതിനാല്‍ ബ്രിട്ടീഷുകാര്‍ക്ക് തന്നെ ഡോക്ടറെന്ന് അഭിസംബോധന ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ഇന്ത്യയില്‍ നിന്നുമുള്ള ഭാഷാ വിദഗ്ധ ഡോ. പ്രിയംവദ ഗോപാല്‍. വംശീയത തുടരുന്ന സാഹചര്യത്തില്‍ കിംഗ്സ് കോളേജിലെ വിദ്യാര്‍ത്ഥികളെ സൂപ്പര്‍വൈസ് ചെയ്യില്ലെന്നാണ് 49-കാരി തീരുമാനിച്ചിരിക്കുന്നത്. വെള്ളക്കാരായ പോര്‍ട്ടര്‍മാരെ വംശീയതക്കാര് എന്നുവിളിച്ചാണ് ഡോ. ഗോപാല്‍ ഈ തീരുമാനം പ്രഖ്യാപിച്ചത്.
എന്നാല്‍ തങ്ങളുടെ ജീവനക്കാരുടെ ഭാഗത്ത് നിന്നും യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി തിരിച്ചടിച്ചിരിക്കുന്നത്. വെള്ളക്കാരി അല്ലാത്തത് കൊണ്ട് ഡോ. എന്നതിന് പകരം സ്ഥിരമായി മാഡം എന്നാണ് ജീവനക്കാര്‍ വിളിക്കുന്നതെന്ന് ഡോ. ഗോപാല്‍ പറയുന്നു. തന്റെ പേരിലും, തന്നെ പോലുള്ള നിരവധി ആളുകളുടെയും പ്രതിനിധി ആയാണ് നിറത്തിന്റെ പേരിലുള്ള ഈ വിവേചനത്തില്‍ താന്‍ നിലപാട് സ്വീകരിക്കുന്നത്. ഡോ. ഗോപാല്‍ എന്ന് വിളിക്കാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും മാഡം എന്നല്ലാതെ ഒരു വിളി കേള്‍ക്കുന്നതില്‍ പരാജയപ്പെട്ടതായി ഇവര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് ഇംഗ്ലീഷിലാണ് ഡോ. പ്രിയംവദ ഗോപാല്‍ പഠിപ്പിക്കുന്നത്. കിംഗ്സിലെ പോര്‍ട്ടര്‍മാര്‍ താന്‍ വെളുത്ത ആള് അല്ലാത്തതിനാല്‍ വ്യത്യസ്തമായ രീതിയിലാണ് പരിഗണിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ക്കെതിരായ നിലപാടാണ് കിംഗ്സ് കോളേജ് സ്വീകരിക്കുന്നത്. ജീവനക്കാര്‍ യാതൊരു തരത്തിലുമുള്ള വിവേചനവും കാണിച്ചിട്ടില്ലെന്നാണ് കോളേജ് വക്താവ് അവകാശപ്പെടുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയതില്‍ നിന്നും ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി. ഡോ. ഗോപാല്‍ നോണ്‍ മെംബര്‍ ആയത് കൊണ്ടാണ് ജീവനക്കാര്‍ കാര്‍ഡ് ചോദിച്ചതും, മറ്റൊരു വഴിയിലൂടെ അകത്ത് കടക്കാന്‍ ആവശ്യപ്പെട്ടതും. ഇതിന് വംശീയത വിവേചനവുമായി ബന്ധമില്ല, വക്താവ് പറഞ്ഞു. ഡോ. ഗോപാല്‍ എന്ന് വിളിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ നിങ്ങള്‍ ആരായാലും എനിക്കെന്ത് എന്ന് തിരിച്ച് ചോദിക്കുന്നവര്‍ വംശീയത തന്നെയാണ് മനസ്സില്‍ കൊണ്ടുനടക്കുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.