CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 55 Seconds Ago
Breaking Now

കുഞ്ഞാലി മരക്കാറുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ്

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തില്‍ വളരെ പ്രധാനപ്പെട്ട വേഷത്തില്‍ പ്രണവ് മോഹന്‍ലാലും. കുഞ്ഞാലി മരക്കാറുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് ആയിരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. നവംബര്‍ ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും . 

നൂറു കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആണ്. ചിത്രത്തില്‍ വലിയ താര നിര അണിനിരക്കുമെന്നും, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലെ വമ്പന്മാര്‍ അടക്കം ഈ ചിത്രത്തിന്റെ ഭാഗമായി വരുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ട് പ്രകാരം തെലുങ്കു സൂപ്പര്‍ താരം നാഗാര്‍ജുനയും ബോളിവുഡിലെ പ്രശസ്ത താരം സുനില്‍ ഷെട്ടിയും സിനിമയുടെ ഭാഗമാകും.

 




കൂടുതല്‍വാര്‍ത്തകള്‍.