CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 7 Minutes Ago
Breaking Now

റിപ്പര്‍ ചന്ദ്രന്റെ ജീവിതം സിനിമയാകുന്നു

കേരളത്തിന്റെ പേടിസ്വപ്നമായിരുന്നു സീരിയല്‍ കില്ലര്‍ റിപ്പര്‍ ചന്ദ്രന്‍. ഇപ്പോഴിതാ കുപ്രസിദ്ധനായ ഈ കൊലയാളിയുടെ ജീവിതം സിനിമയാവുകയാണ്. സെവന്‍ ജി സിനിമാസ്, കാസര്‍ഗോഡ് സിനിമാസ് എന്നിവയുടെ ബാനറില്‍ നവാഗതനായ സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ റിപ്പര്‍ ചന്ദ്രനായെത്തുന്നത് കമ്മട്ടിപാടം ഫെയിം മണികണ്ഠനാണ്. രഞ്ജി രാജ് കരിന്തളം എഴുതിയ കഥയ്ക്ക് കെ സജിമോനാണ് തിരക്കഥയും സംഭാഷണവുമെഴുതിയിരിക്കുന്നത്. റിപ്പര്‍ എന്നാണ് സിനിമയുടെ പേര്.

മണികണ്ഠനെ കൂടാതെ മലയാളത്തിലെ പ്രധാനപെട്ട താരങ്ങളും ചിത്രത്തില്‍ ഉണ്ടാവും എന്നാണ് അറിയാന്‍ കഴിയുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടല്ല. കണ്ണൂര്‍, കാസര്‍കോട്, ഷിമോഖ്, എന്നിവടങ്ങളിലാണ് പ്രധാനമായും ഷൂട്ടിങ്ങ് നടക്കുന്നത്.

ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അമൃത മോഹന്‍ ആണ്. തെളിയിക്കപെട്ട 14 കൊലപാതകങ്ങളാണ് റിപ്പര്‍ ചന്ദ്രന്റെ പേരിലുള്ളത്. ഏറെ കാലം ജയിലില്‍ അകത്താക്കപെട്ട റിപ്പറിനെ 1991ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് തൂക്കികൊല്ലുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.