CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 15 Minutes 30 Seconds Ago
Breaking Now

കഞ്ചാവ് സ്വതന്ത്രമായി പുകയ്ക്കാന്‍ ക്യാനഡ വരെ പോകാം; കഞ്ചാവ് നിയമവിധേയമാക്കി ക്യാനഡയുടെ അപ്പര്‍ ഹൗസ് ബില്‍ പാസാക്കി; കഞ്ചാവ് മാര്‍ക്കറ്റ് ആഴ്ചകള്‍ക്കുള്ളില്‍

90 വര്‍ഷത്തെ നിരോധനമാണ് ഇതോടെ നീക്കിയത്.

ജി7 രാജ്യങ്ങളില്‍ കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യത്തെ രാജ്യമായി ക്യാനഡ. ക്യാനഡയുടെ ഉപരിസഭ ഇതുസംബന്ധിച്ച ബില്‍ പാസാക്കി. ഇതോടെ കഞ്ചാവ് വിനോദത്തിനായി ഉപയോഗിക്കാന്‍ രാജ്യം വഴിയൊരുക്കി. 29നെതിരെ 52 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സെനറ്റ് ബില്‍ പാസാക്കിയത്. 12 ആഴ്ചകള്‍ക്കുള്ളില്‍ ക്യാനഡ സ്വന്തമായി നിയമവിധേയമായ കഞ്ചാവ് മാര്‍ക്കറ്റ് ആരംഭിക്കും.

കഞ്ചാവ് നിയമവിധേയമാക്കാനുള്ള പോരാട്ടം ഏറെ നാളായി നടക്കുന്ന രാജ്യമാണ് ക്യാനഡ. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയുടെ ലിബറല്‍ പാര്‍ട്ടിയും ഇതിനായി ശ്രമിച്ചിരുന്നു. 2015-ലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ട്രുഡോയുടെ വമ്പന്‍ തെരഞ്ഞെടുപ്പ് വാഗ്ദാനവും ഇതായിരുന്നു.

പുതിയ നിയമം വഴി പ്രായപൂര്‍ത്തിയാകാത്തവര്‍ കഞ്ചാവ് ഉപയോഗിക്കുന്നത് തടയാനും കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും സാധിക്കുമെന്നാണ് ട്രുഡോ സര്‍ക്കാരിന്റെ അവകാശവാദം. ബില്‍ പാസാക്കിയ ജസ്റ്റിന്‍ ട്രുഡോയുടെ ട്വീറ്റ് ഇപ്രകാരമായിരുന്നു-

'നമ്മുടെ കുട്ടികള്‍ക്ക് കഞ്ചാവ് എളുപ്പത്തില്‍ ലഭിച്ചിരുന്നു. ക്രിമിനലുകള്‍ ഇതുവഴി വലിയ ലാഭവും നേടി. ഇന്ന് നമ്മള്‍ അത് മാറ്റുകയാണ്. കഞ്ചാവ് നിയമവിധേയമായി വില്‍ക്കാനുള്ള ബില്‍ സെനറ്റില്‍ പാസായി'.

രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കുമ്പോള്‍ നിക്ഷേപം നടത്താന്‍ കമ്പനികള്‍ ഒരുങ്ങി ഇരിക്കുകയാണ്. 90 വര്‍ഷത്തെ നിരോധനമാണ് ഇതോടെ നീക്കിയത്.




കൂടുതല്‍വാര്‍ത്തകള്‍.