CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 4 Minutes 48 Seconds Ago
Breaking Now

മൂന്നാം തലമുറ കിയ സീഡ് ആഗസ്റ്റ് 1 മുതല്‍ യുകെയിലെത്തും; വില 18,295 പൗണ്ട്; 7 വര്‍ഷം വാറണ്ടി

ലെവല്‍ രണ്ടില്‍ പെടുന്ന ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം ആദ്യമായി കിയ പുതിയ സീഡില്‍ ഉള്‍പ്പെടുത്തുന്നു

ആഗസ്റ്റ് 1 മുതല്‍ കിയ മൂന്നാം തലമുറ സീഡ് യുകെ വിപണിയില്‍ എത്തിക്കും. 18,295 പൗണ്ട് മുതലാണ് പുതിയ ഹാച്ച്ബാക്കിന്റെ വില. ഏഴ് വര്‍ഷത്തേയ്ക്കും, 1 ലക്ഷം മൈല്‍ വരെയും വാറണ്ടി കൂടി ഉള്‍പ്പെടുത്തിയാണ് സൗത്ത് കൊറിയന്‍ നിര്‍മ്മാതാക്കള്‍ കിയ സീഡിനെ യുകെയിലെത്തിക്കുന്നത്.

അത്‌ലറ്റിക് ഡിസൈനിലെത്തുന്ന കിയ സീഡ് സുഖപ്രദമായ യാത്രയും, സുരക്ഷയും ഉറപ്പാക്കാന്‍ കൂടുതല്‍ ടെക്‌നോളജിയുടെ സഹായവും തേടിയിരിക്കുന്നു. ലെവല്‍ രണ്ടില്‍ പെടുന്ന ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം ആദ്യമായി കിയ പുതിയ സീഡില്‍ ഉള്‍പ്പെടുത്തുന്നു. ലെയിന്‍ ഫോളോവിംഗ് അസിസ്റ്റ്, ഡ്രൈവര്‍ അറ്റന്‍ഷന്‍ വാണിംഗ്, ഫോര്‍വേഡ് കൊളീഷന്‍ അവോയിഡന്‍സ് അസിസ്റ്റന്‍സ് എന്നിവയും ഇതില്‍ പെടും.

വിവിധ എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭ്യമായിരിക്കും. കിയയുടെ 1.0 ലിറ്റര്‍ ടി-ജിഡിഐ പെട്രോളിന് പുറമെ കാപ്പാ 1.4 ലിറ്റര്‍ ടി-ജിഡിഐ യൂണിറ്റ്, 1.4 ലിറ്റര്‍ എംപിഐ എന്നിവയും പുതിയ യു 3 ഡീസല്‍ എഞ്ചിനില്‍ 1.6 ലിറ്റര്‍ സിആര്‍ഡിഐ യൂണിറ്റും ലഭ്യമാണ്. യൂറോപ്പില്‍ കിയ സീഡ് നിലനിര്‍ത്തുന്ന സ്ഥിരത നിലനിര്‍ത്താനാണ് പുതിയ പതിപ്പിന്റെ വരവ്.




കൂടുതല്‍വാര്‍ത്തകള്‍.