CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 11 Seconds Ago
Breaking Now

മെഗാന്‍ മാര്‍ക്കിളിന്റെ കൈയില്‍ ചുംബിച്ച് റോയല്‍ ആസ്‌കറ്റ് ജേതാവ്; ഹാരി രാജകുമാരന് അതത്ര പിടിച്ചില്ല

ഹാരിയുടെ മുഖം ഈ സമയത്ത് കല്ലുവെച്ചത് പോലെ ഇരിക്കുന്നത് ചിത്രങ്ങളില്‍ വ്യക്തമാണ്

മെഗാന്‍ മാര്‍ക്കിളിന്റെ കൈയില്‍ ചുംബിച്ച് കുതിരയോട്ടക്കാരന്‍. റോയല്‍ ആസ്‌കറ്റില്‍ വിജയിച്ച ജോക്കി ഫ്രാങ്കി ഡെറ്റോറിയാണ് ഹാരി രാജകുമാരന്റെ മുന്നില്‍ വെച്ച് ഈ സാഹസത്തിന് മുതിര്‍ന്നത്. എന്തായാലും ഇറ്റലിക്കാരന്റെ കുതിരയോട്ടം ഇഷ്ടപ്പെട്ട ഹാരിയ്ക്ക് കെയ്റ്റിന് നല്‍കിയ ചുംബനം അത്ര പിടിച്ചില്ലെന്നാണ് കേള്‍വി.

രാജകുടുംബത്തിലെ നവദമ്പതികള്‍ ജോക്കിക്ക് റേസ് ട്രോഫി നല്‍കുമ്പോഴായിരുന്നു ആ ചുംബനം. ഡെറ്റോറി കുനിഞ്ഞ് നിന്ന് മെഗാന്റെ കൈയില്‍ പിടിച്ച് ചുംബിക്കുകയായിരുന്നു. ഹാരിയുടെ മുഖം ഈ സമയത്ത് കല്ലുവെച്ചത് പോലെ ഇരിക്കുന്നത് ചിത്രങ്ങളില്‍ വ്യക്തമാണ്. ഒപ്പം കൈചൂണ്ടി ചിരിച്ച് കൊണ്ട് താക്കീത് ചെയ്യുകയും ചെയ്തു.

എന്തായാലും കെയ്റ്റിനെ ചുംബിച്ചതിന് ശിക്ഷയില്ലെങ്കിലും മത്സരത്തില്‍ കുതിരയെ അടിക്കാന്‍ വടി അനുവദിക്കപ്പെട്ടതിലും ഉയരത്തില്‍ ഉയര്‍ത്തിയതിന് 4300 പൗണ്ട് ഫൈനും, സസ്‌പെന്‍ഷനും നല്‍കിയാണ് യാത്രയാക്കിയത്.




കൂടുതല്‍വാര്‍ത്തകള്‍.