ദുബായ് ; റംസാന് കാലത്ത് നിയമം ലംഘിച്ച് ഭിക്ഷാടനം നടത്തിയ യാചകനെ പിടികൂടിയ ദുബായ് പോലീസ് ഞെട്ടി. അറുപത് വയസ്സിന് മേല്‍ പ്രായമുള്ള ഇയാളുടെ കൃത്രിമ കാലിനുള്ളില്‍ നിന്ന് കണ്ടെത്തിയത് 45000 ദിര്‍ഹം. ഇയാളില്‍ നിന്ന് മൊത്തമായി കണ്ടെത്തിയതി ഒരു ലക്ഷം ദിര്‍ഹം. ശരാശരി 18,55,270 രൂപ വരും. ഒരു മാസത്തെ സന്ദര്‍ശക വിസയിലെത്തിയതാണ് ഇയാളെന്ന് പോലീസ് കണ്ടെത്തി.
റംസാന് കാലത്ത് വിവിധ രാജ്യക്കാരായ 243 യാചകരെയാണ് പിടികൂടിയതെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. ഇതില്‍ 136 പേര് പുരുഷന്മാരും 107 പേര് സ്ത്രീകളുമാണ്. ഏറെയും സന്ദര്‍ശക വിസയില്‍ എത്തിയവരാണ് .