CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 19 Minutes 5 Seconds Ago
Breaking Now

പ്രതിഷേധം ശക്തമായി ; അതിര്‍ത്തിയില്‍ കുട്ടികളെ വേര്‍പിരിക്കുന്ന നിയമം ട്രംപ് പിന്‍വലിച്ചേക്കും

കുടിയേറ്റക്കാര്‍ക്ക് തങ്ങളുടെ കുട്ടികളെ കൂടെ കൂട്ടാന്‍ അനുവദിക്കുമെങ്കിലും ഇക്കാര്യത്തില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരുമെന്ന് ട്രംപ് വ്യക്തമാക്കി.

ന്യൂയോര്‍ക്ക് ; അനധികൃതമായി  അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവരില്‍ നിന്ന് മെക്‌സിക്കോ അതിര്‍ത്തിയില്‍ കുട്ടികളെ വേര്‍പെടുത്തുന്നതിനെതിരെ ലോക വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ തീരുമാനം പിന്‍വലിക്കാന്‍ ഒരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റക്കാര്‍ക്ക് തങ്ങളുടെ കുട്ടികളേയും കൂടെകൂട്ടാനുള്ള തീരുമാനം ഉടന്‍ നടപ്പിലാക്കുമെന്ന് ട്രംപ് വ്യക്തമാക്കി. തങ്ങളുടെ കുടുംബത്തില്‍ നിന്ന് വേര്‍പെട്ട് പൊട്ടികരയുന്ന കുട്ടികളുടെ വേദനാജനകമായ ചിത്രങ്ങള്‍ ലോകം മുഴുവന്‍ ചര്‍ച്ചയായതോടെയാണ് വിവാദ തീരുമാനം പിന്‍വലിക്കാന്‍ ട്രംപ് തയ്യാറായത്.

കുടിയേറ്റക്കാര്‍ക്ക് തങ്ങളുടെ കുട്ടികളെ കൂടെ കൂട്ടാന്‍ അനുവദിക്കുമെങ്കിലും ഇക്കാര്യത്തില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ വ്യക്തമായ നിയമങ്ങളില്ലെങ്കില്‍ അമേരിക്ക കുടിയേറ്റക്കാരെ കൊണ്ട് നിറയുമെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രഥമ വനിത മെലാനിയ ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ ഇഷ്ടക്കേട് അറിയിച്ചിരുന്നു.

എല്ലാ നിയമങ്ങളും പിന്തുടരുന്ന രാജ്യമായിരിക്കണം അമേരിക്ക. എന്നാല്‍ ഹൃദയമുള്ള ഭരണമായിരിക്കണം അത്. കുടിയേറ്റ നയത്തില്‍ മെക്‌സിക്കോയും അമേരിക്കയും നിലപാടില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും മെലാനിയയുടെ വക്താവ് വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.