CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 27 Minutes Ago
Breaking Now

കള്ളപ്പണം വെളുപ്പിക്കല്‍ ; വിജയ് മല്യയ്‌ക്കെതിരെ വീണ്ടും അറസ്റ്റ് വാറണ്ട്

മുംബൈയിലെ പ്രത്യേക കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

കോടികളുടെ വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ മദ്യരാജാവ് വിജയ് മല്യയ്‌ക്കെതിരെ വീണ്ടും അറസ്റ്റ് വാറണ്ട്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ ആറായിരം കോടി രൂപ കബളിപ്പിച്ചെന്ന കേസില്‍ മുംബൈയിലെ പ്രത്യേക കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക കോടതി ജഡ്ജിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ്വാറണ്ട് പുറപ്പെടുവിച്ചത്.

ഇതിന് പുറമേ മല്യയുടെ വിമാന കമ്പനിയായ കിങ് ഫിഷര്‍ എയര്‍ലൈന്‍സിനും യുണൈറ്റഡ് ബ്രിവറീസ് ഹോള്‍ഡിങ്‌സ് ലിമിറ്റഡിനും കോടതി നോട്ടീസ് അയച്ചു. കേസ് ജൂലൈ 30ന് പരിഗണിക്കാനായി മാറ്റി. മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കെതിരേയും എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം നല്‍കിയിട്ടുണ്ട്.

കിങ്ഫിഷര്‍ എയര്‍ലൈന്‍സിനായി ഐഡിബിഐ ബാങ്കില്‍ നിന്നെടുത്ത 900 കോടിയുടെ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് മല്യയ്‌ക്കെതിരെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്.

ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 6027 കോടിരൂപ വായ്പ എടുക്കുകയും തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്ത കേസില്‍ എസ്ബിഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കുറ്റപത്രം നല്‍കിയിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.