CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 32 Minutes 52 Seconds Ago
Breaking Now

ജോര്‍ജ്ജ് രാജകുമാരന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ പൊടിക്കുന്നത് ലക്ഷങ്ങള്‍; വയസ്സ് അഞ്ച് തികയുമ്പോള്‍ 75000 പൗണ്ടിന്റെ ആഘോഷം

ചെറിയ ഫെറാരി വരെ പൂന്തോട്ടത്തില്‍ എത്തുമെന്നാണ് കേള്‍വി

കേംബ്രിഡ്ജ് ഡ്യൂക്കിന്റെയും ഡച്ചസിന്റെയും മൂന്ന് മക്കളില്‍ മൂത്തവനാണ് ജോര്‍ജ്ജ് രാജകുമാരന്‍. ജൂലൈ 22ന് സ്‌കൂളില്‍ പോയിത്തുടങ്ങിയ രാജകുമാരന് വയസ്സ് അഞ്ച് തികയും. തന്റെ ചിരിയും, നാണവും കാരണം എപ്പോഴും ലോകത്തിന്റെ ഹൃദയം നിറയ്ക്കുന്ന താരമാണ് ജോര്‍ജ്ജ് രാജകുമാരന്‍.

അങ്ങിനെയുള്ള ജോര്‍ജ്ജ് രാജകുമാരന്റെ പിറന്നാള്‍ ആഘോഷവും വ്യത്യസ്തമാകണമല്ലോ. മകന്റെ പിറന്നാള്‍ ആഘോഷം ഇക്കുറി കുറച്ച് അടിപൊളി ആക്കാനാണ് മാതാപിതാക്കളായ വില്ല്യം രാജകുമാരനും, കെയ്റ്റ് മിഡില്‍ടണും തീരുമാനിച്ചിട്ടുള്ളത്.

3 വയസ്സുള്ള അനുജത്തി ഷാര്‍ലെറ്റിനും, 2 മാസം പ്രായമുള്ള ലൂയിസിനും അവിസ്മരണീയമായ പരിപാടിയായി ചടങ്ങ് മാറ്റുകയാണ് രാജകീയ ദമ്പതികളുടെ ആഗ്രഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ വെച്ച് സംഘടിപ്പിക്കുന്ന പിറന്നാള്‍ പാര്‍ട്ടിയ്ക്കായി കെയ്റ്റ് 75,500 പൗണ്ട് ചെലവാക്കുമെന്നാണ് കൊട്ടാരത്തില്‍ നിന്നുമുള്ള വിവരം.

കുട്ടികള്‍ക്ക് മുന്നില്‍ അധികം പണക്കൊഴുപ്പ് കാണിക്കാതെ സാധാരണ രീതിയില്‍ വളര്‍ത്തുന്ന കെയ്റ്റ് ജോര്‍ജ്ജിന്റെ 5-ാം പിറന്നാള്‍ ആഘോഷമാക്കാന്‍ ആഗ്രഹിക്കുന്നു. ചെറിയ ഫെറാരി വരെ പൂന്തോട്ടത്തില്‍ എത്തുമെന്നാണ് കേള്‍വി. കുട്ടികള്‍ക്ക് കളിക്കാന്‍ ബലൂണ്‍, ലീഗോ ഏരിയ എന്നിവയെല്ലാം ഒരുങ്ങും.

മാജിക്കുകാരും, പിസ ഉണ്ടാക്കുന്നവരും ആഘോഷത്തിന് കൊഴുപ്പേകും. കെയ്റ്റ് മകനെ ഒന്ന് സര്‍പ്രൈസ് ആക്കാനാണ് നോക്കുന്നത്. ഏകദേശം 68 ലക്ഷം പൊടിച്ചാല്‍ സര്‍പ്രൈസ് നല്‍കാന്‍ എന്താണ് ബുദ്ധിമുട്ട്!




കൂടുതല്‍വാര്‍ത്തകള്‍.