കേരളത്തില്‍ എങ്ങാനും ആയിരുന്നെങ്കിലും അപ്പോള്‍ തന്നെ സമരം ചെയ്യാമായിരുന്നു. ഇതിപ്പോള്‍ ജപ്പാന് ആയിപ്പോയില്ലേ, എന്ത് ചെയ്യാനാണ് പാവം ജീവനക്കാരന്. ഉച്ചഭക്ഷണത്തിനായി അനുവദിക്കപ്പെട്ടതിലും മൂന്ന് മിനിറ്റ് മുന്‍പ് ഇറങ്ങിയതാണ് ഈ തൊഴിലാളിക്ക് വിനയായത്. ജോലി സമയത്ത് ഭക്ഷണം കഴിക്കാന്‍ പോയതിനാണ് ശകാരവും, പിഴയും ഈടാക്കിയത്.
കഴിഞ്ഞ ഏഴ് മാസക്കാലമായി മൂന്ന് മിനിറ്റ് മുന്‍പെ ഭക്ഷണം കഴിക്കാന്‍ ഇറങ്ങുന്നത് ശ്രദ്ധിച്ചതോടെയാണ് നടപടി. ഈ രീതിയില്‍ 26 തവണ ഇദ്ദേഹം മൂന്ന് മിനിറ്റ് അധികമായി എടുത്തെന്നാണ് കമ്പനി കണ്ടെത്തിയത്.
ഉച്ചയ്ക്ക് 12 മുതല്‍ 1 വരെയാണ് കമ്പനി അനുവദിച്ചിരുന്ന സമയം. കോബെയിലെ വാട്ടര്‍വര്‍ക്സ് ബ്യൂറോയിലാണ് 64കാരന് ജോലി ചെയ്തിരുന്നത്. എന്നാല്‍ ഭക്ഷണം പുറമെ നിന്നും വാങ്ങാനായിരുന്നുഈ തൊഴിലാളി മൂന്ന് മിനിറ്റ് അധികം എടുത്തത്.
ഒരു ദിവസത്തെ പകുതി ശമ്പളമാണ് കമ്പനി ശിക്ഷയായി ഈടാക്കിയത്. ജീവനക്കാരന്റെ സമയ ദുരുപയോഗത്തിന് മേലധികാരികളെ കൊണ്ട് കമ്പനി ക്ഷമയും പറയിച്ചു. ജപ്പാനിലെ പബ്ലിക് സര്‍വ്വീസ് നിയമപ്രകാരം ഓരോ ജീവനക്കാരും ജോലിയില്‍ ശ്രദ്ധിക്കണമെന്നും അല്ലാത്ത പക്ഷം നിയമം തെറ്റിക്കുകയാണെന്നും പറയുന്നു.
ജോലി സമ്മര്‍ദം കൂടിയത് മൂലം ആളുകള്‍ മരിക്കുന്ന രാജ്യമാണ് ജപ്പാന്. കരോഷി എന്നാണ് പണിയെടുത്ത് മരിക്കുന്നവരെ വിശേഷിപ്പിക്കുന്നത്.