CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 10 Seconds Ago
Breaking Now

പാര്‍ക്കിംഗിന്റെ പേരില്‍ തര്‍ക്കം; കൈയിലുണ്ടായിരുന്ന തോക്കെടുത്ത് യുവതി ഓട്ടോഡ്രൈവര്‍ക്ക് നേരെ ചൂണ്ടി; വെടിപൊട്ടിയെങ്കിലും ഭാഗ്യം തുണച്ചു

ഇരുവര്‍ക്കും എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഓട്ടോഡ്രൈവര്‍ക്ക് നേരെ തോക്കെടുത്ത് വെടിപൊട്ടിച്ച 34 വയസ്സുകാരിയും, കൂടെയുണ്ടായിരുന്ന ഭര്‍ത്താവും അറസ്റ്റില്‍. റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന്റെ പേരിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. ഭവാനി എന്‍ക്ലേവ് പരിസരത്താണ് രാവിലെ 10 മണിയോടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. 

സംഭവം ആളുകള്‍ മൊബൈലില്‍ ചിത്രീകരിക്കുന്ന തിരക്കിലായിരുന്നു. ഇത് പിന്നീട് പോലീസിനെ അറിയിച്ചു. വെടിപൊട്ടിച്ച ശേഷം സംഭവസ്ഥലത്ത് നിന്നും മുങ്ങിയ പ്രതികളെ വീഡിയോ ഉപയോഗിച്ചാണ് കണ്ടെത്തിയത്. സപ്ന, ഭര്‍ത്താവ് ഭുരെ എന്നിവരാണ് അറസ്റ്റിലായത്. 

ഇരുവര്‍ക്കും എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതി ഇപ്പോഴും ഒളിവിലാണ്. 'സുനില്‍ എന്ന ഓട്ടോ ഡ്രൈവറാണ് വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്നത്. സ്ഥലത്തെത്തിയ സപ്ന ഡ്രൈവറോട് വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടു. സുനില്‍ ഇതോടെ വാഹനം നീക്കിനിര്‍ത്തി. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്', എസിപി രാജീവ് കുമാര്‍ പറഞ്ഞു. 

സപ്ന ഡ്രൈവറോട് തട്ടിക്കയറുകയും കൈയിലുണ്ടായിരുന്ന തോക്കെടുത്ത് സുനിലിന്റെ നെറ്റിയില്‍ വെയ്ക്കുകയുമായിരുന്നു. കൃത്യസമയത്ത് പിന്‍മാറിയതിനാല്‍ വെടിയുണ്ട തലയില്‍ കയറാതെ രക്ഷപ്പെട്ടു. ഇതിനിടെയാണ് ഭര്‍ത്താവ് ഭുരെ ഡ്രൈവറെ മര്‍ദ്ദിച്ചത്. 

സംഭവത്തില്‍ അന്വേഷണം തുടരുന്ന പോലീസ് സംഘം മൂന്നാമത്തെ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണെന്ന് എസിപി കൂട്ടിച്ചേര്‍ത്തു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.