CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 42 Seconds Ago
Breaking Now

ഹീത്രൂവില്‍ തട്ടി തെരേസ മേയുടെ 'ഹാന്‍ഡ്' നഷ്ടമായി; വിമാനത്താവളത്തിലെ മൂന്നാമത്തെ റണ്‍വെയ്‌ക്കെതിരെ വോട്ട് ചെയ്യാന്‍ അന്താരാഷ്ട്ര വ്യാപാര മന്ത്രി രാജിവെച്ചു

ട്വിറ്ററിലൂടെയായിരുന്നു വ്യാപാരമന്ത്രിയുടെ ഞെട്ടിക്കുന്ന രാജി പ്രഖ്യാപനം

തെരേസ മേയുടെ തലവേദന ഒന്നിന് പിറകെ ഒന്നായി മുന്നോട്ട് വരുന്നു. ലൈംഗിക ആരോപണങ്ങളും, ബ്രക്‌സിറ്റും കാരണം പല മന്ത്രിമാരെ നഷ്ടപ്പെട്ട തെരേസ മേയ്ക്ക് വീണ്ടുമൊരു തിരിച്ചടി. ഇക്കുറി ഇന്റര്‍നാഷണല്‍ ട്രേഡ് മന്ത്രി ഗ്രെഗ് ഹാന്‍ഡ്‌സാണ് രാജിവെച്ചത്. ഹീത്രൂ വിമാനത്താവളത്തിലെ മൂന്നാമത്തെ റണ്‍വെ നിര്‍മ്മാണത്തിനെതിരെ വോട്ട് രേഖപ്പെടുത്താനാണ് രാജി.

വിമാനത്താവളത്തിന്റെ വികസനത്തെ ഏറെ നാളായി എതിര്‍ത്ത് വരികയാണ് ഗ്രെഗ് ഹാന്‍ഡ്‌സ്. വിവാദമായ ഈ വികസനത്തില്‍ തിങ്കളാഴ്ച വോട്ടിംഗ് നടക്കും. ഇതില്‍ സര്‍ക്കാരിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് തുറന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ഇദ്ദേഹത്തിന്റെ രാജി.

ട്വിറ്ററിലൂടെയായിരുന്നു വ്യാപാരമന്ത്രിയുടെ ഞെട്ടിക്കുന്ന രാജി പ്രഖ്യാപനം. ബ്രക്‌സിറ്റിന്റെ പേരില്‍ ജസ്റ്റിസ് മിനിസ്റ്റര്‍ ഡോ. ഫിലിപ്പ് ലീ രാജിവെച്ച് ഒരാഴ്ച തികയും മുന്‍പാണ് പുതിയ രാജി. വെസ്റ്റ് ലണ്ടനിലെ ചെല്‍സി & ഫുള്‍ഹാമില്‍ നിന്നുമുള്ള എംപിയാണ് ഹാന്‍ഡ്‌സ്.

'കഴിഞ്ഞ ഏഴ് വര്‍ഷക്കാലം പ്രധാനമന്ത്രിയെയും അവരുടെ മുന്‍ഗാമിയെയും സേവിക്കാന്‍ കിട്ടിയ അവസരം വലിയ ബഹുമതിയാണ്. പ്രധാനമന്ത്രിക്കും സര്‍ക്കാരിനും എല്ലാവിധ ആശംസകളും', ഹാന്‍ഡ് ട്വിറ്ററില്‍ കുറിച്ചു. ഗ്രെഗ് ഹാന്‍ഡ്‌സ് മികച്ച സേവനം നല്‍കിയ വ്യക്തിയാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു.

എന്നാല്‍ ഹീത്രൂവിന്റെ വികസനം ഭാവി ബ്രിട്ടന്റെ വളര്‍ച്ചയില്‍ സുപ്രധാനമാണ്. അത് നടപ്പാക്കുന്നത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണ്, വക്താവ് കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.