CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 56 Minutes 11 Seconds Ago
Breaking Now

വിമാനത്തില്‍ യാചകന്‍ ; പണം ചോദിച്ച് അരികിലേക്കെത്തുന്ന വീഡിയോ വൈറല്‍ ; ഞെട്ടിച്ചു ഈ സംഭവം

ദോഹയില്‍ നിന്ന് ഷിറാസിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ കയറി ഒരാള്‍ ഭിക്ഷ യാചിക്കുന്ന ദൃശ്യമാണ് വൈറലാകുന്നത്.

ബസിലും ട്രെയ്‌നിലുമൊക്കെ ഭിക്ഷാടകരെത്തി പണം ചോദിക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. എന്നാല്‍ ഈ ന്യൂജന്‍ ഭിക്ഷാടനം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ദോഹയില്‍ നിന്ന് ഷിറാസിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ കയറി ഒരാള്‍ ഭിക്ഷ യാചിക്കുന്ന ദൃശ്യമാണ് വൈറലാകുന്നത്.

വിമാനത്തില്‍ കയറി പറ്റിയ യാചകന്‍ പണി തുടങ്ങിയപ്പോള്‍ ജീവനക്കാര്‍ തടയാന്‍ നോക്കി . പക്ഷെ അപ്പോഴേക്കും പണം നല്‍കി സഹായിക്കാന്‍ യാത്രക്കാര്‍ മുന്നോട്ടു വരികയായിരുന്നു. ഈ യാത്രക്കാര്‍ തന്നെയാണ് ഭിക്ഷക്കാരന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. വിമാനത്തില്‍ ഭിക്ഷ യാചിച്ചത് ഇറാന്‍ പൗരനാണെന്നാണ് റിപ്പോര്‍ട്ട്.

ഇയാള്‍ വിമാനത്തിലെ യാത്രക്കാരനാണോ അതല്ല പണം പിരിക്കാന്‍ വിമാനത്തില്‍ കയറിയതാണോ എന്നറിയില്ല. യാത്രാ ടിക്കറ്റിന് എങ്ങനെ പണമൊപ്പിച്ചെന്നുമറിയില്ല.  ഏതായാലും ഞെട്ടിച്ചു ഈ ഭിക്ഷ തേടല്‍ .

 

 




കൂടുതല്‍വാര്‍ത്തകള്‍.