CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 23 Minutes 45 Seconds Ago
Breaking Now

പ്രധാനമന്ത്രി പക്കോഡ വില്‍ക്കാന്‍ പറഞ്ഞു;അനുസരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ജീവിതം ആകെ മാറി

ഹിന്ദി ഭാഷയില്‍ ബിരുദാനന്തര ബിരുദമുള്ള നാരായണ്‍ഭായി പ്രധാനമന്ത്രിയുടെ അഭിമുഖത്തില്‍ നിന്നും ആരംഭിച്ച പക്കോഡ വില്‍പ്പ സെന്റര്‍ ഇപ്പോള്‍ ഒരു ശൃംഖലയായി വളര്‍ന്നുകഴിഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് പക്കോഡ വില്‍ക്കുന്നതും ഒരു തൊഴിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസ് ഈ പ്രസ്താവനയെ അവജ്ഞയോടെ തള്ളിക്കളഞ്ഞു. തൊഴിലില്ലായ്മ മാറ്റുമെന്ന് പറഞ്ഞിട്ട് ആളുകളോട് പക്കോഡ വില്‍ക്കാന്‍ ആവശ്യപ്പെടുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. 

എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ അത്ര നിസ്സാരമായി തള്ളിക്കളയാതിരുന്ന അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഇത് സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയപ്പോള്‍ സംഗതി ആകെ മാറിമറിഞ്ഞു. എന്‍എസ്‌യുഐ അംഗവും, കോണ്‍ഗ്രസ് പാര്‍ട്ടിക്കായി സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നാരായണ്‍ഭായി രാജ്പുത്തിനെയാണ് ഈ ഐഡിയ ഒരു ബിസിനസ്സുകാരനായി മാറ്റിയത്. 

ഹിന്ദി ഭാഷയില്‍ ബിരുദാനന്തര ബിരുദമുള്ള നാരായണ്‍ഭായി പ്രധാനമന്ത്രിയുടെ അഭിമുഖത്തില്‍ നിന്നും ആരംഭിച്ച പക്കോഡ വില്‍പ്പ സെന്റര്‍ ഇപ്പോള്‍ ഒരു ശൃംഖലയായി വളര്‍ന്നുകഴിഞ്ഞു. ശ്രീറാം ദാല്‍വടാ സെന്റര്‍ ഇപ്പോള്‍ ഗുജറാത്തില്‍ 35 ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ദിവസത്തില്‍ 200 രൂപയെങ്കിലും വരുമാനം നേടാന്‍ പക്കോഡ വില്‍ക്കുന്നതാണ് യാതൊരു ജോലിക്കും പോകാതെ ഇരിക്കുന്നതിലും ഭേദമെന്നായിരുന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. 

പക്കോഡ വില്‍പ്പനയും ഒരു തൊഴിലാണെന്ന് തിരിച്ചറിഞ്ഞതോടെ നാരായണ്‍ഭായി കട ആരംഭിച്ചു. 10 കിലോ വസ്തുക്കളുമായി ഒരു പക്കോഡാ സ്റ്റാളാണ് ആദ്യം ആരംഭിച്ചത്. ഇപ്പോള്‍ 35 കടകള്‍ വഴി 500 കിലോയെങ്കിലും പക്കോഡ വില്‍ക്കുന്നു. എന്നാല്‍ മരിക്കും വരെ താനൊരു കോണ്‍ഗ്രസുകാരന്‍ തന്നെയാകുമെന്ന് നാരായണ്‍ഭായി ഉറപ്പിച്ച് പറയുന്നു. 

പ്രധാനമന്ത്രി മോദി താനും, സാക്ഷാല്‍ രാഹുല്‍ ഗാന്ധിയും ഉള്‍പ്പെട്ട രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനാലാണ് ഉപദേശത്തെ കാര്യമായി സ്വീകരിച്ചതെന്നും ഇദ്ദേഹം വ്യക്തമാക്കി. എന്തായാലും നാരായണ്‍ഭായിയുടെ പക്കോഡ വഡോദരയിലെ ജനങ്ങള്‍ക്ക് ഏറെ പിടിച്ചിരിക്കുന്നുവെന്ന് കച്ചവടം തെളിയിക്കുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.