CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 35 Seconds Ago
Breaking Now

മക്കളുടെ സൈക്കിള്‍ മോഷ്ടിച്ചത് ചോദ്യം ചെയ്ത പിതാവിനെ തെമ്മാടിക്കൂട്ടം ക്രിക്കറ്റ് ബാറ്റിന് തല്ലിക്കൊന്നു; അക്രമം അരങ്ങേറിയത് പട്ടാപ്പകല്‍

ബാറ്റ് ഉപയോഗിച്ച് അടിച്ച് വീഴ്ത്തിയ ശേഷം ദേഹത്ത് അക്രമികള്‍ ചാടിച്ചവിട്ടുകയും മുഖത്ത് ഇടിക്കുകയും ചെയ്തു

കൗമാരക്കാരുടെ ഒരു സംഘത്തെ ചോദ്യം ചെയ്യാനിറങ്ങിയ പിതാവിനെ തെമ്മാടിക്കൂട്ടം ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തല്ലിക്കൊന്നു. കുട്ടികളുടെ സൈക്കിള്‍ മോഷ്ടിച്ചത് ചോദ്യം ചെയ്തതിനാണ് 42-കാരനായ ഡെറെക് വൈറ്റ്‌സൈഡിന് നേരെ പട്ടാപ്പകല്‍ അതിക്രൂരമായ മര്‍ദ്ദനം അരങ്ങേറിയത്. ഷ്രോപ്ഷയറിലെ വീട്ടില്‍ നിന്നും ഒരു മൈല്‍ അകലെയായിരുന്നു അക്രമങ്ങള്‍.

തിങ്കളാഴ്ച വൈകുന്നേരം 4.30നാണ് സംഭവങ്ങള്‍. തലയോട്ടി പൊട്ടിയ നിലയിലാണ് ഡെറെകിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. ഇതിന് പിന്നാലെ കോമയിലേക്ക് പോയ ഇദ്ദേഹം മണിക്കൂറുകള്‍ പിന്നിടും മുന്‍പ് മരണത്തിന് കീഴടങ്ങുകയായിരുന്നു. തലയ്ക്ക് ഏറ്റ ഗുരുതരമായ പരുക്കുകളാണ് മരണത്തിന് കാരണം.

മൂന്ന് മക്കളുടെ പിതാവായ തന്റെ പങ്കാളിക്ക് നേരെ നടന്ന അക്രമങ്ങളെക്കുറിച്ച് മിഷേല്‍ ബെഡാളാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ബാറ്റ് ഉപയോഗിച്ച് അടിച്ച് വീഴ്ത്തിയ ശേഷം ദേഹത്ത് അക്രമികള്‍ ചാടിച്ചവിട്ടുകയും മുഖത്ത് ഇടിക്കുകയും ചെയ്തു. ടെല്‍ഫോര്‍ഡിലെ ചെസ്‌റ്റെര്‍ഫീല്‍ഡ് റോഡിലുള്ള ഇവരുടെ വീട്ടില്‍ നിന്നും സൈക്കിള്‍ മോഷ്ടിക്കുന്നത് ശ്രദ്ധിച്ച് കൗമാരക്കാരെ സൂക്ഷിക്കാന്‍ മിഷേല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ഡെറെകിനെ രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടെത്തിയത്. സൈക്കിള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമം നടന്നതെന്ന് അയല്‍ക്കാര്‍ പറഞ്ഞു. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്ത പോലീസ് ഒരു സ്ത്രീയെയും, രണ്ട് കൗമാരക്കാരെയും ജാമ്യത്തില്‍ വിട്ടു. 16-കാരനായ ആണ്‍കുട്ടിക്ക് എതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.