CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 23 Minutes 32 Seconds Ago
Breaking Now

പനിയുടെ മരുന്നും കഴിച്ച് വാഹനവുമായി റോഡിലിറങ്ങിയാല്‍ വമ്പന്‍ പിഴയും, 1 വര്‍ഷത്തെ ഡ്രൈവിംഗ് ബാനും; ഡ്രൈവര്‍മാരെ കാത്തിരിക്കുന്നത് മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കുള്ള നിയമം

പഠനപ്രകാരം ആന്റിഹിസ്റ്റമിനുകള്‍ കഴിച്ച ശേഷം വാഹനം ഓടിച്ച ജലദോഷപ്പനി ബാധിച്ചവരുടെ എണ്ണം 58 ശതമാനമാണ്

വേനല്‍ക്കാലം എത്തിയതോടെ പൂമ്പൊടി മൂലമുള്ള രോഗങ്ങളും പടര്‍ന്നുപിടിച്ച് കഴിഞ്ഞു. ഇതുമൂലം ലക്ഷക്കണക്കിന് പേര്‍ക്ക് ജലദോഷപ്പനി പിടിപെടുന്നതായാണ് കണക്ക്. ഇവര്‍ ഇതിനുള്ള മരുന്നും കഴിച്ച് വാഹനം ഓടിക്കാന്‍ റോഡിലേക്ക് ഇറങ്ങിയാല്‍ ക്ഷണിച്ച് വരുത്തുന്നത് വമ്പന്‍ പിഴയും, ഡ്രൈവിംഗ് വിലക്കുമാണ്.

എന്താ ഞെട്ടിയോ, സംഗതി സത്യമാണ്. പനിക്കുള്ള മരുന്ന് കഴിച്ച് വാഹനം ഓടിക്കുന്നവരെ മയക്കുമരുന്ന് ഉപയോഗിച്ച് ഡ്രൈവ് ചെയ്ത കുറ്റത്തിന് കേസെടുക്കാന്‍ വകുപ്പുണ്ടെന്നതാണ് വസ്തുത. പനി പടര്‍ന്നുപിടിച്ചതോടെ മരുന്ന് കഴിച്ച ശേഷം വാഹനം ഓടിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

അടുത്തിടെ നടത്തിയ പഠനപ്രകാരം ആന്റിഹിസ്റ്റമിനുകള്‍ കഴിച്ച ശേഷം വാഹനം ഓടിച്ച ജലദോഷപ്പനി ബാധിച്ചവരുടെ എണ്ണം 58 ശതമാനമാണ്. എന്നാല്‍ ഈ മരുന്നുകള്‍ ഉറക്കവും, മന്ദതയും കൂട്ടുമെന്നതിനാല്‍ ഡ്രൈവിംഗിനെ ബാധിക്കാനും തല്‍ഫലമായി അപകടത്തിനും സാധ്യതയുണ്ട്.

അതുകൊണ്ട് തന്നെയാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും നിയമം അനുവദിക്കുന്നത്. ചുരുങ്ങിയത് ഒരു വര്‍ഷത്തെ ഡ്രൈവിംഗ് ബാനും, പരിധിയില്ലാത്ത പിഴയും, ആവശ്യമെങ്കില്‍ ജയില്‍ശിക്ഷയും വരെ വിധിക്കാം. കൊക്കെയിന്‍, കഞ്ചാവ് തുടങ്ങിയവ ഉപയോഗിച്ച ശേഷം വാഹനം ഓടിക്കുന്നത് നിരോധിക്കുന്ന അതേ നിയമമാണ് പനിക്കാരെയും പിടികൂടുക.




കൂടുതല്‍വാര്‍ത്തകള്‍.