ബ്രിസ്റ്റോളിലെ ലോക്ക് ലീസിൽ താമസിക്കുന്ന സിബി ജോസഫിന്റേയും കാർഡിഫിൽ താമസിക്കുന്ന വിനോയി ജോസഫിന്റേയും പിതാവ് പാല മരങ്ങാട്ടുപള്ളി ചേറാടിക്കൽ ജോസഫ് കുര്യൻ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നാട്ടില്‍ നിര്യാതനായി. ഇന്ന് വൈകുന്നേരം 9 മണിക്ക് മരങ്ങാട്ടുപള്ളിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 87വയസായിരുന്നു. സംസ്കാരം മരങ്ങാട്ടു പള്ളി ഇടവക ദേവാലയത്തിൽ വെച്ച് നടക്കും. പ്രിയ പിതാവിന്റെ നിര്യാണത്തിൽ ദു:ഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്കൊപ്പം യൂറോപ്പ് മലയാളിയും പങ്കു ചേരുന്നു.