CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 23 Minutes 58 Seconds Ago
Breaking Now

മകള്‍ മരിച്ചു ; മാസങ്ങള്‍ക്ക് ശേഷം കുടുംബത്തിലെ മൂന്നു പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍

വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂവരുടേയും മൃതദേഹം കണ്ടെത്തിയത്

മുംബൈ ; മകള്‍ മരിച്ചതിന് പിന്നാലെ മാതാപിതാക്കളും സഹോദരങ്ങളും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. സൗത്ത് മുംബൈയിലാണ് സംഭവം. പ്രവീണ്‍ പട്ടേല്‍ (40) ഭാര്യ റീന(35), മകന്‍ പ്രഭു(11) എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂവരുടേയും മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പ്രവീണിന്റെ മകള്‍ മരിച്ചത്. ഇതിന് ശേഷം ഈ വീട്ടുകാര്‍ അയല്‍ക്കാരോട് പോലും സംസാരിച്ചിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ദിവസം മുതല്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. ദുര്‍ഗന്ധത്തെ തുടര്‍ന്ന് പരിശോധിച്ചെങ്കിലും വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.

തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. വാതില്‍ തകര്‍ത്ത് പോലീസ് അകത്തു കയറിയത്. പെണ്‍കുട്ടി മരിച്ചതിലുള്ള മാനസിക വിഷമത്തില്‍ കുടുംബത്തിലെ മൂന്നു പേരും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.